Breaking NewsKERALATop News

പണികിട്ടിയവരുമായി ഏഷ്യാനെറ്റ്, പണികിട്ടിയത് സിപിഎമ്മിന്

രാഷ്ട്രീയ കാര്യ ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ വാര്‍ത്ത അവതാരകരുമായി തട്ടിക്കയറുകയും അവതാരകര്‍ മുന്‍കാല ചില സമര അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം പ്രതിനിധികള്‍ക്ക് തിരികെ പണികൊടുക്കുന്നതിനിടയിലാണ് ഏഷ്യനെറ്റിലെ അവതാരകന്‍ വിനു വി ജോണും സിപിഎം പ്രതിനിധികളുമായി കൊമ്പ് കോര്‍ത്തത്. ഇതിന്റെ അനന്തരഫലമെന്നോണം സിപിഎം പ്രതിനിധികള്‍ ഏഷ്യാനെറ്റ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ഏഷ്യാനെറ്റിന് പണികൊടുക്കാം എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ കരുതിയത്. എന്നാല്‍ ഏഷ്യാനെറ്റാകട്ടെ ഒരുപടികൂടികടന്നു സര്‍ക്കാര്‍ പിഎസ്‌സിയെ നോക്കുകുത്തിയാക്കി നടത്തുന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് പണികിട്ടിയവര്‍ എന്ന പേരില്‍ ഒരു പരമ്പര തന്നെ തയാറാക്കി. ഇതിനൊപ്പം സര്‍ക്കാരിന്റെ അനാസ്ഥമൂലം റദ്ദാക്കപ്പെടുന്ന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പെട്ടവരുടെ ദയനീയ ചിത്രവും അവതരിപ്പിച്ചു. ഇതിനു തൊഴില്‍ അന്വേഷിച്ചു റാങ്ക്‌ലിസ്റ്റിനെ പ്രതീക്ഷിച്ചു കഴിഞ്ഞവരുടെ ഇടയില്‍ വലിയ പ്രതികരണമാണ് ലഭിച്ചത്.


പരമ്പരയുടെ പ്രതികരണമെന്നോണം സിപിഎമ്മിന്റെ പ്രാദേശികനേതാക്കള്‍ക്കുനേരെപ്പോലും റാങ്ക് പട്ടികയില്‍പ്പെട്ടവരുടെ നിശിതവിമര്‍ശനമുയര്‍ന്നു. ഈ ഘട്ടത്തിലാണ് സിപിഎമ്മിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു എം.ബി. രാജേഷിന്റെ ഒരു വിശദീകരണ വിഡിയോ അവതരിപ്പിച്ചത്. കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാരിനെ ന്യായീകരിക്കാന്‍ വന്ന രാജേഷിനെ ഉദ്യോഗാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ തന്നെ കണ്ടം വഴിഓടിച്ചു. ശക്തമായ വിമര്‍ശനമാണ് ഈ പരിപാടിയുടെ പ്രതികരണമായി ഉദ്യോഗാര്‍ത്ഥികള്‍ പ്രകടിപ്പിച്ചത്. ഇതോടെ ഇതിനെ അനൂകൂലിച്ചുകൊണ്ട് സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ പ്രചാരണവും ലൈക് അടിക്കുന്ന പരിപാടിയും ആരംഭിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ 40,000 ലൈക്കുകള്‍ രേഖപെടുത്തിയപ്പോള്‍ ഇതിനെതിരായി ജനങ്ങള്‍ രേഖപ്പെടുത്തിയത് 80,000 ഡിസ്ലൈക്കുകള്‍ ആയിരുന്നു. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും ലൈക്കുകളുടെ എണ്ണം 48,000 ആയി ഉയര്‍ത്തിയപ്പോഴേക്കും പ്രതിഷേധ ഡിസ്ലൈക്കുകള്‍ 1,18,000 ആയി ഉയര്‍ന്നു. ശക്തമായ ഈ പ്രതിഷേധത്തില്‍ സിപിഎം അണികളായ പിഎസ്‌സി റാങ്ക്ഹോള്‍ഡേഴ്സും ഉണ്ടെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് പുതിയതലവേദനയായി മാറി. ഇതോടെ ഫലത്തില്‍ ഏഷ്യാനെറ്റ് പരമ്പരമൂലം പണികിട്ടിയത് സിപിഎമ്മിനു എന്ന അവസ്ഥയായി മാറി.

Tags
Show More

Related Articles

Back to top button
Close