KERALATrending

പണിതീര്‍ത്തിട്ടും പണം തരുന്നില്ല, സഹപ്രവര്‍ത്തകര്‍ക്ക് പകുതി ശമ്പളം കൊടുക്കാനാവാത്ത അവസ്ഥ’

തിരുവനന്തപുരം; കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ പണം അനുവദിക്കുന്നില്ലെന്ന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ജി. ശങ്കര്‍. ഫേയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള വന്‍തുക സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും സഹപ്രവര്‍ത്തകര്‍ക്ക് പകുതി ശമ്പളംപോലും നല്‍കാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ശങ്കര്‍ അവസ്ഥ വിവരിച്ചത്. പണിതീര്‍ത്ത കെട്ടിടങ്ങളുടെ ബാക്കിത്തുക മിക്ക വകുപ്പുകളില്‍നിന്ന് കിട്ടാനുണ്ട്. നാലരവര്‍ഷംമുമ്പ് പള്ളിക്കത്തോടില്‍ പണിപൂര്‍ത്തിയാക്കിയ കെ.ആര്‍. നാരായണന്‍ സ്മാരക ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നുകോടിയിലധികം ലഭിക്കാനുണ്ട്. കേരള സര്‍വകലാശാലയ്ക്കുവേണ്ടിയുള്ള കെട്ടിടം, ദുരന്തനിവാരണ അതോറിറ്റി കെട്ടിടം, അട്ടപ്പാടിയില്‍ പണിത കോളേജ് കെട്ടിടം എന്നിവയുടെയെല്ലാം തുക ലഭിക്കാനുണ്ട്.ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ശങ്കര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. രാഷ്ട്രീയനേതൃത്വവും ഉയര്‍ന്ന ഉദ്യോഗസ്ഥരും കരുണയോടെ പെരുമാറുമ്പോള്‍ കിട്ടാനുള്ള തുക എങ്ങനെ നല്‍കാതിരിക്കാം എന്നതില്‍ ചില ഉദ്യോഗസ്ഥര്‍ ഗവേഷണം നടത്തുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബോധ്യമുണ്ടെന്ന് പറഞ്ഞ ശങ്കര്‍, ചെലവാക്കിയ തുകയാണ് ലഭിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഇന്ന് ചെലവാക്കിയ പണം നാലുകൊല്ലംകഴിഞ്ഞ് കിട്ടിയാല്‍ ജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close