KERALANEWS

പണിമുടക്കില്‍ നട്ടംതിരിഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസമായിപൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിവിധ വില്‍പന ശാലകള്‍

തിരുവനന്തപുരം:വ്യാഴാഴ്ചത്തെ പൊതു പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച സാഹചര്യത്തില്‍ പണിമുടക്കില്‍ നട്ടംതിരിഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസമായിപൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിവിധ വില്‍പന ശാലകള്‍.പണിമുടക്ക് ദിവസം സെന്‍ട്രല്‍ ജയിലിലെ വിവിധ വില്‍പന ശാലകള്‍ പ്രവര്‍ത്തിച്ചത് ഏറെ ആശ്വാസമായി.

പൂജപ്പുരയിലെ കഫത്തേരിയ കഴിഞ്ഞ ദിവസങ്ങളിലെ പോലെ തുടര്‍ന്ന് പ്രവര്‍ത്തിച്ചു. രാവിലെ മുതല്‍ പതിവില്‍ കൂടുതല്‍ ആളുകള്‍ ഇവിടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്നു.ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റ്കളും പൂര്‍ണമായും അടഞ്ഞുകിടന്ന സാഹചര്യത്തിലായിരുന്നു കഫെത്തിരിയയിലെ തിരക്ക്. ഇക്കാര്യം മുന്നില്‍ക്കണ്ട് തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ രാവിലെതന്നെ ജയില്‍ അധികൃതര്‍ നടത്തിയിരുന്നു.

പൂജപ്പുരയിലുള്ള ജയിലിന്റെ ഫ്രീഡം പെട്രോള്‍ പമ്പും പണിമുടക്ക് ദിവസം സാധാരണ പോലെ പ്രവര്‍ത്തിച്ചത് യാത്രക്കാരെയും തുണച്ചു.

കൂടാതെ തമ്പാനൂര്‍ KSRTC ബസ്സ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ജയിലിലെ ഫ്രീഡം ഫുഡ് കൗണ്ടറും മെഡിക്കല്‍ കോളേജ് പരിസരത്തുള്ള മൊബൈല്‍ കൗണ്ടറും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.ഇനി വരുന്ന പണിമുടക്ക്, ഹര്‍ത്താല്‍ ദിവസങ്ങളിലും വില്‍പ്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close