ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍ മീഡിയകളിലൊന്നായ വാട്ട്‌സ് അപ് ഇന്നലെ തകരാറിലായി. വാട്ട്‌സ് അപിന്റെ ഫീച്ചറുകളായ ലാസ്റ്റ് സീന്‍, സ്റ്റാറ്റസ് എന്നിവയാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രവര്‍ത്തന രഹിതമായത്.
തെക്കെ അമേരിക്കയിലും സൗത്ത് ആഫ്രിക്കയിലും ഏഷ്യയിലെ ചില ഭാഗങ്ങളിലുമാണ് പ്രശ്‌നം നേരിട്ടത്. ആന്‍ഡ്രായിഡിലും ഐഒഎസിലും വാട്ടസ്അപ് ഉപയോഗിക്കുന്ന നിരവധിപേര്‍ ട്വീറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പരാതിയുന്നയിച്ചിരുന്നു.
ഇതുപോലെ തന്നെ ജൂണ്‍ 16ന് ലോകത്തിന്റെ പലയിടങ്ങളിലായി ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളും പണിമുടക്കിയിരുന്നു. ഏപ്രില്‍ 2ന് അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ടായിരുന്നു.
പണിമുടക്കി വാട്‌സ്അപ് പരാതിയുമായി ഉപയോക്താക്കള്‍
