KERALANEWS

പണ്ട് തന്നെ തോൽപ്പിച്ച ഇ എം അ​ഗസ്തിയോട് നല്ലവനായ മണിയാശാൻ ക്ഷമിച്ചിരിക്കുന്നു; തോറ്റതിന്റെ വാശി തീർക്കാൻ തലമൊട്ടയടിക്കരുതെന്ന് എതിരാളിയോട് എം എം മണി

ഇ എം അ​ഗസ്തി തലമൊട്ടയടിക്കരുതെന്ന് മണിയാശാന്റെ അഭ്യർത്ഥന. 20,000 വോട്ടുകൾക്ക് താൻ മണിയാശനോട് പരാജയപ്പെട്ടാൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഇ എം അ​ഗസ്തിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് തോൽവി ഉറപ്പിച്ചതോടെ താൻ തല മൊട്ടയടിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, താൻ അ​ഗസ്തിയോട് മൊട്ടയടിക്കരുതെന്ന് പറഞ്ഞെന്നാണ് മന്ത്രി എം എം മണി വ്യക്തമാക്കുന്നത്. വിജയത്തിൽ അഭിനന്ദനമറിയിക്കാൻ മണിയാശാനെ ഇ എം അ​ഗസ്തി ഫോണിൽ വിളിച്ചിരുന്നു. അപ്പോഴായിരുന്നു തല മൊട്ടയടിക്കരുതെന്ന മണിയാശാന്റെ ഉപദേശം.

സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്നും മണി കുറിച്ചു. എന്നാൽ ടെലിവിഷൻ ചാനലിൽ പന്തയം വച്ചതുപോലെ മൊട്ടയടിക്കരുതെന്നും മണിയാശാൻ അഗസ്‌തിയോട് അഭ്യർത്ഥിച്ചു.

മണിയാശന്റെ ഉപദേശത്തെ സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. ​ഗോപാലകൃഷ്ണനോട് നല്ലവനായ ആശാൻ ക്ഷമിച്ചിരിക്കുന്നു എന്ന പഴയ സിനിമാ ഡയലോ​ഗിനെ അനുസ്മരിപ്പിക്കുന്നതാണ് മണിയാശാന്റെ ഡയലോ​ഗെന്ന് സോഷ്യൽ മീഡിയ പറയുന്നത്. കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു.. ഇ എം അ​ഗസ്തിയോട് ഏറ്റുമുട്ടി പണ്ട് പരാജയപ്പെട്ട കെറുവ് മണിയാശാൻ.

ഉടുമ്പന്‍ചോലയില്‍ വന്‍വിജയവുമായാണ് മന്ത്രി എം.എം.മണി വീണ്ടു നിയമസഭയിലേക്ക് എത്തുന്നത്. 25,000-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഇത്തവണ ഉടുമ്പന്‍ചോല മണ്ഡലം നിലനിര്‍ത്തിയത്. 2016-ല്‍ വെറും 1109 വോട്ടുകള്‍ക്കായിരുന്നു മണിയുടെ ജയം. ആ ഭൂരിപക്ഷമാണ് പതിനായിരങ്ങള്‍ വര്‍ധിപ്പിച്ച് ഇത്തവണ മിന്നുംജയം നേടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close