
ന്യൂഡല്‍ഹി: രാജ്യാന്തര പ്രസിദ്ധനായ ഹിന്ദുസ്ഥാനി സംഗീതജ്ഞന് പത്മവിഭൂഷണ്‍ പണ്ഡിറ്റ് ജസ് രാജ് (90) അമേരിക്കയിലെ ന്യൂജഴ്സിയില്‍ അന്തരിച്ചു.
ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ചു.[2]മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി ജസ്രാജിന് നാലു വയസ്സുള്ളപ്പോൾ അന്തരിച്ചു. അന്നേ ദിവസം അദ്ദേഹം അവസാനത്തെ നൈസാമിന്റെ ദർബാറിലെ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുക്കേണ്ടതായിരുന്നു.
അച്ഛന്റെ കീഴിൽ സംഗീതാഭ്യാസനം തുടങ്ങിയ ജസ്രാജ് പിന്നീട് ജ്യേഷ്ഠൻ മണിറാമിന്റെ പക്കലും മഹാരാജാ ജയ്വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. 1960 ൽ ബഡേ ഗുലാം അലി ഖാന്റെ ശിഷ്യനാകാനുള്ള സ്നേഹപൂർവ്വമായ ക്ഷണം അദ്ദേഹം നിരസിച്ചു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയിൽ മനം നൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തിൽ ശ്രദ്ധയൂന്നി
സംഗീത നാടക അക്കാദമി അവാര്‍ഡ്,സംഗീത് കലാ രത്ന
മാസ്റ്റര്‍ ദീനാനാഥ് മംഗേഷ്കര്‍ അവാര്‍ഡ്, ലതാ മംഗേഷ്കര്‍ പുരസ്കാരം, മഹാരാഷ്ട്രാ ഗൗരവ് പുരസ്കാര്‍, സ്വാതി സംഗീത പുരസ്കാരം 2008,സംഗാത നാടക അക്കാദമി ഫെല്ലോഷിപ്പ്,
ഭാരത് മുനി സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്.
നടിയും സംഗീതജ്ഞയുമായ ദുര്‍ഗാ ജസ് രാജ് മകളാണ്.