INDIANEWS

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍, മുന്‍ കമ്മീഷന്‍ അധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ ശ്രീ എന്‍ കെ സിംഗ് കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍മാരുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ.സി രംഗരാജന്‍, പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. വിജയ് കേല്‍ഖര്‍ എന്നിവരുമായാണ് കമ്മീഷന്‍ അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്

2021-26 കാലയളവിലെ റിപ്പോര്‍ട്ട് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2020 ഒക്ടോബര്‍ 30ന് സമര്‍പ്പിക്കും.കോവിഡ് മഹാമാരി മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍, ധന ഏകകങ്ങളില്‍ അത് സൃഷ്ടിച്ച ആഘാതങ്ങള്‍ എന്നിവയ്ക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച പതിനഞ്ചാം ധനകാര്യ കമ്മീഷനെ മുന്‍ കമ്മീഷന്‍ അധ്യക്ഷന്‍മാര്‍ അഭിനന്ദിച്ചു.മുന്‍ ധനകാര്യ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍, അവരുമായി നടത്തിയ ചര്‍ച്ചകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച വിലപ്പെട്ട വിവരങ്ങള്‍ക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷനും കമ്മീഷന്‍ അംഗങ്ങളും നന്ദി രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close