
മേഴ്സിഡെസ്: പതിനഞ്ച് കാലുള്ള അപൂര്‍വ്വജീവി ബ്രിട്ടീഷ് കടല്‍ത്തീരത്തടിഞ്ഞു. ഐന്‍സ്ഡേല്‍ കടല്‍ത്തീരത്താണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ ഈ അപൂര്‍വ്വ ജീവിയുടെ ശവശരീരം കണ്ടത്തിയത്. ഏകദേശം 15 അടി ഉയരം തോന്നിക്കുന്ന ഇതിന് രോമങ്ങളും പുറത്തേക്ക് തള്ളി നില്ക്കുന്ന നിലയില്‍ നാല് അടി വലിപ്പമുള്ള എല്ലുകളുമുണ്ട്. ഒരു വിചിത്രഭാഗം ജീവിയുടെ ശരീരത്തോട് ചേര്‍ന്നു കാണുന്നുണ്ട്. അത് ചിലപ്പോള്‍ പ്രത്യുല്പാദനവേളയില് മരിച്ചതിനാലാകാം അങ്ങനെ അധികഭാഗം കാണപ്പെടുന്നത് എന്ന നിഗമനത്തിലാണ്. ഐന്‍സ്ഡേല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പാണിത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐന്‍സ്ഡേല്‍ അനോമലി എന്നാണ് ഇപ്പോള്‍ ഇതറിയപ്പെടുന്നത്. വംശനാശം സംഭവിച്ച ‘ കമ്പിളി മാമത്ത്’ നോട് സാമ്യമുണ്ടന്നാണ് പലരും അഭിപ്രായപ്പെടുന്നത്.