KERALANEWS

പതിനാലുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസില്‍ കീഴടങ്ങി;ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്‌കൂള്‍ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി

കണ്ണൂര്‍ :ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വി കെ നിധീഷ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.കണ്ണൂര്‍ ഇരിട്ടിയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വി കെ നിധീഷ് പതിനാലുകാരിയെ ആളൊഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

ഈ മാസം ഇരുപതിനാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നത്. വീടിനു പിന്നിലെ തോട്ടില്‍ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനായ നിധീഷ് തൊട്ടടുത്ത സ്‌കൂള്‍ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ അറിയിച്ചു. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്.

അച്ഛന്റെ പരാതിയില്‍ പോക്‌സോ, എസ് സി എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം എന്നിവ ചേര്‍ത്ത് പൊലീസ് കേസെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. വി കെ നിധീഷ് പ്രദേശത്തെ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close