KERALANEWSTop News

പതിനെട്ടുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയത് ലഹരിക്ക് അടിമയാക്കിയ ശേഷം; എല്ലാത്തിനും തുടക്കമിട്ടത് രക്ഷകന്റെ റോളിലെത്തിയ അയൽവാസി; അമ്മയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

പാലക്കാട്: പതിനെട്ടുകാരിയെ ലഹരിക്ക് അടിമയാക്കി ലൈം​ഗികമായി പീഡിപ്പിച്ചത് കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്ത്. പാലക്കാട് ജില്ലയിലാണ് വലിയൊരു സംഘം ആളുകൾ മകളെ ലഹരിക്ക് അടിമയാക്കിയ ശേഷം ലൈം​ഗിക പീഡനം നടത്തി എന്ന പരാതിയുമായി പെൺകുട്ടിയുടെ അമ്മ രം​ഗത്തെത്തിയത്. ഒരു സംഘം ആളുകൾ രണ്ടര വർഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും കുട്ടിയുടെ മാതാവു പരാതി നൽകിയതിനെത്തുടർന്ന് പോക്സോ പ്രകാരം പൊലീസ് കേസെടുത്തു.

ഇപ്പേ‍ാൾ മാതാവിനൊപ്പം കഴിയുന്ന യുവതിയെ 2019 മുതൽ പീഡിപ്പിച്ചതായാണു പരാതി. കൂടുതൽ പേർ ഉപദ്രവിച്ചതായും ആരേ‍ാപണമുണ്ട്. മകൾ വലിയൊരു സംഘത്തിന്റെ വലയിൽ കുടുങ്ങിയെന്നു പരാതിയിൽ പറയുന്നു. നാലുപേരെ നേരിട്ട് അറിയാം. പൊലീസിൽ പരാതി നൽകിയാൽ തന്നെയും മകളെയും കൊന്നുകളയുമെന്നു ചിലർ ഭീഷണി മുഴക്കി. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. രണ്ടര വർഷം മുൻപു വാടകയ്ക്കു താമസിക്കുമ്പോൾ അയൽവാസിയിൽ നിന്നാണു മകൾക്ക് ആദ്യ ദുരനുഭവം ഉണ്ടായത്.

20 വർഷത്തിലേറെയായി താമസിക്കുന്ന സ്ഥലത്തുനിന്നു മാറാൻ ഉടമ പറഞ്ഞതിനെത്തുടർന്ന്, മറ്റൊരു വീട്ടിലേക്കു മാറുന്ന സമയത്ത് രക്ഷകന്റെ റോളിൽ എത്തിയ അയൽവാസിയിൽ നിന്നാണു ചൂഷണത്തിന്റെ തുടക്കം. രക്ഷപ്പെടാനാകാത്ത വിധം മകൾ വലയിൽ കുടുങ്ങിയെന്നും പരാതിയിൽ പറയുന്നു.

54 വയസ്സുള്ള ആളാണു പ്രതിയെന്നു പെ‍ാലീസ് പറഞ്ഞു. പിതാവുമായി വേർപിരിഞ്ഞശേഷം മകളും മാതാവും തനിച്ചാണു താമസം. സാമ്പത്തികമായി വളരെ മേ‍ാശം സ്ഥിതിയിലുള്ള ഇവരെ സഹായിക്കാനെന്ന പേരിൽ എത്തിയ പ്രതി യുവതിയുടെ പിതാവിന്റെ സുഹൃത്താണെന്നും സൂചനയുണ്ട്. പിതാവ് രണ്ടാം ഭാര്യയുമായി മറ്റെ‍ാരിടത്താണു താമസം. പ്രതികൾ താമസിയാതെ പിടിയിലാകുമെന്നു ഷെ‍ാർണൂർ ഡിവൈഎസ്പി വി.സുരേഷ് പറഞ്ഞു. ‌കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണു ചൂഷണമെന്നു പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close