Covid UpdatesKERALA
പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച വൃദ്ധദമ്പതികള്‍ രോഗവിമുക്തരായി

കോട്ടയം: ഇറ്റലിയില്‍ നിന്നുമെത്തിയവരില്‍ നിന്ന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗവിമുക്തരായി. പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.