KERALANEWSTop News

പത്തനംതിട്ട ജില്ലയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി;ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. ആറന്മുളയില്‍ നിലവിലെ എംഎല്‍എ വീണ ജോര്‍ജിനെയും കോന്നിയില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെയും വീണ്ടും മല്‍സരിപ്പിക്കാന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചാല്‍ ഇരുവരുടേയും രണ്ടാമൂഴമാണ്. അതേസമയം സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ സിപിഎം നേതൃയോഗത്തില്‍ എതിര്‍പ്പുയര്‍ന്നു. ഉപതെരഞ്ഞെടുപ്പിലൂടെയാണ് ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്റാന്നി സീറ്റില്‍ വീണ്ടും രാജു എബ്രഹാമിനെ മല്‍സരിപ്പിക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നത്. ഒരു തവണ കൂടി രാജു എബ്രഹാമിന് മല്‍സരിക്കാന്‍ അനുമതി കൊടുക്കണമെന്നും, അതിനായി മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്നുമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാര്‍ശ ചെയ്തത്.തുടര്‍ച്ചയായി അഞ്ചുതവണ റാന്നിയില്‍ നിന്നും രാജു എബ്രഹാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close