KERALANEWSTrending

പത്തനംതിട്ട ജില്ലാ കളക്ടറായ പി ബി നൂഹിന് സ്ഥലം മാറ്റം , കളക്ടര്‍ക്ക് യാത്ര പറഞ്ഞ് പത്തനംതിട്ട

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറായ പി ബി നൂഹിന് സ്ഥലം മാറ്റം ലഭിച്ചതോടെ പകരം സഹകരണ രജിസ്ട്രാറായ നരസിംഹുഗാരി ടി എല്‍ റെഡ്ഡി പത്തനംതിട്ട ജില്ലാ കളക്ടറാകും. നരസിംഹുഗാരി ടി എല്‍ റെഡ്ഡി അലങ്കരിച്ചിരുന്ന പദവിയായ സഹകരണ രജിസ്ട്രാര്‍ പദവിയായിരിക്കും പി ബി നൂഹ് ഇനി അലങ്കരിക്കുക.പാലക്കാട് ജില്ലാ കളക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കളക്ടറായി മാറ്റി നിയമിക്കും. വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍ എസ് കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെഎസ്‌ഐഡിസി ഇന്‍വെസ്റ്റ്‌മെന്റ് സെല്‍, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close