EducationINDIANEWSTop News

പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിൽ സന്തോഷം; പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തിൽ അനാവശ്യ സമ്മർദ്ദത്തിനിടയാക്കാതെ തീരുമാനം എടുക്കണം: പ്രിയങ്ക ഗാന്ധി

ന്യു ഡൽഹി: പത്താം ക്ലാസ് പരീക്ഷ വേണ്ടെന്ന് വെച്ചതിൽ സന്തോഷമുണ്ടെന്നും പന്ത്രണ്ടാം ക്ലാസ്സുകാരുടെ പരീക്ഷയും വിദ്യാർഥികളെ അനാവശ്യ സമ്മർദ്ദത്തിലാക്കാതെ മാറ്റിവക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി.

‘പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ട്, എന്നാല്‍ പന്ത്രണ്ടാം ക്ലാസുകാരുടെ കാര്യത്തിലും ഒരു അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ജൂണ്‍ വരെ വിദ്യാര്‍ഥികളെ അനാവശ്യമായി സമ്മര്‍ദത്തിലാക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അത് അനീതിയാണ്. ‘ പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

സി.ബി.എസ്.ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി വക്കാനും പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കാനും തീരുമാനമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സാഹചര്യം അനുകൂലമാണെങ്കില്‍ പരീക്ഷ നടത്തുന്നതിനുള്ള തീരുമാനമെടുക്കും.പരീക്ഷ തീയതിയുടെ 15 ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിറക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ സി.ബി.എസ്.ഇ ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു.സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ മെയ് നാലിനു നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഓഫ് ലൈനായിട്ടാകും പരീക്ഷകൾ നടത്തുകയെന്ന് സി.ബി.എസ്.ഇ നേരത്തേ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close