NEWSTrendingWORLD

പത്തു വർഷത്തെ കഷ്ടപ്പാട്: അഞ്ച് കോടി രൂപയ്ക്ക് കിട്ടിയത് പകുതി വീട്; കൺസ്ട്രക്ഷൻ കമ്പനിയുടെ കെണിയിൽ പെട്ട് നേപ്പാൾ സ്വദേശി

സിഡ്‌നി: ജീവിതത്തിന്റെ പത്തുവര്‍ഷം കഷ്ടപ്പെട്ട് ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവന്‍ കൂട്ടിവച്ച് ഓസ്‌ട്രേലിയയില്‍ സ്വന്തമായൊരു ഒരു വീട് എന്ന സ്വപ്‌നത്തില്‍ എത്തിയപ്പോള്‍ നേപ്പാള്‍ സ്വദേശിയായ ബിഷ്ണു ആര്യാലിനെ കാത്തിരുന്നത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വന്‍ ചതി. അഞ്ച് കോടി രൂപ മുടക്കി നിര്‍മ്മിച്ച വീടുകാണാനെത്തിയ ബിഷ്ണു കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഓസ്‌ട്രേലിയയില്‍ നിര്‍മ്മിച്ച രണ്ട് നിലകളിലുള്ള ആ കെട്ടിടം ഒരു വീടിന്റെ പകുതി മാത്രമായിരുന്നു.

പതിനാലുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം അട്ടിമറിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഒരു വീട് രണ്ടായി മുറിച്ചാല്‍ അതിനറെ ഒരു ഭാഗം എങ്ങിനെയോ അതുപോലെയാണ് വീട് നിര്‍മ്മിച്ചിരുന്നത്. എഡ്‌മോണ്ട് പാര്‍ക്കില്‍ വീട് നിര്‍മ്മിക്കാന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സാക് ഹോംസിനാണ് കരാറ് നല്‍കിയിരുന്നത്. ഇതുവരെ അഞ്ച് കോടി രൂപയാണ് ബിഷ്ണു വീട് നിര്‍മ്മിക്കാന്‍ ചെലവാക്കിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനിയും ബിഷ്ണുവും തമ്മിലുണ്ടാക്കിയ കരാറിലെ അപകാതയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നു വിരമിക്കുന്നു; നീണ്ട അഞ്ചുവർഷത്തെ സേവനത്തിനു ശേഷമാണ് പടിയിറക്കം

ഇരുവരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം സെമി ഡ്യൂപ്ലെക്‌സ് വീട് നിടമ്മിക്കാനാണ് തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് വീട് നിര്‍മ്മിച്ച സൂപ്പര്‍വൈസര്‍ ബിഷ്ണുവിനോട് പറഞ്ഞു. വീടിന്റെ ഒരു സൈഡില്‍ ജനാലകളോ വാതിലുകളോ ഇല്ലാതെയാണ് നിര്‍മ്മാണം നടന്നിരിക്കുന്നത്. ലിവര്‍പൂള്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നിര്‍മ്മിതിയെന്നാണ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വാദം.

പുതിയ സംസ്ഥാന പോലീസ് മേധാവി ആര്? ഉത്തരം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍; സാധ്യത കൂടുതല്‍ അനില്‍കാന്തിന്

കരാറില്‍ നിന്ന് പിന്മാറാന്‍ അവസരമുണ്ടായിട്ടും ബിഷ്ണു അത് ചെയ്തില്ലെന്ന് കമ്പനിയും താന്‍ കമ്പനിയെ പൂര്‍ണ്ണമായും വിശ്വസിക്കുകയായിരുന്നുവെന്ന് ബിഷ്ണുവും പറഞ്ഞു. സെമി ഡ്യൂപ്ലെക്‌സ് എന്നാല്‍ വീട് പാതി മുറിച്ച നിലയിലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ബിഷ്ണു കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close