KERALANEWS

പത്ത് വർഷം യുവാവ് യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ നാളെ നെന്മാറയിലെത്തി തെളിവെടുപ്പ് നടത്തും

പാലക്കാട്: പാലക്കാട് നെന്മാറയിൽ പത്ത് വർഷം യുവാവ് യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ നാളെ രാവിലെ 10ന് നെന്മാറയിലെത്തി തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.കമ്മീഷൻ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടർന്ന് അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. വനിതാ കമ്മിഷൻ ആവശ്യപ്പെട്ടതനുസരച്ച് നെന്മാറ പൊലീസ് നാളെ റിപ്പോർട്ട് നൽകും.

24കാരനായ റഹ്‌മാന്‍ 18കാരിയായ സജിതയുമായി വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിലായിരുന്നു.രണ്ട് മതത്തില്‍ പെട്ടവരായിരുന്നതു കൊണ്ടുതന്നെ തങ്ങളുടെ ബന്ധം അറിഞ്ഞാല്‍ വീട്ടുകാര്‍ പ്രശ്നമുണ്ടാക്കുമെന്നും വിവാഹം നടത്തിതരില്ലായെന്നും ഇരുവരും ഭയന്നിരുന്നു.അങ്ങനെയാണ് ഇരുവരും ആരും അറിയാതെ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്.ശൗചാലയം പോലുമില്ലാത്ത ചെറിയ വീട്ടീല്‍ താമസിച്ചിരുന്ന റഹ്‌മാന്റെ വീട്ടിലേക്ക് സജിത സ്വന്തം വീട് വിട്ട് ഇറങ്ങിയത് പൂര്‍ണ മനസ്സോടെ തന്നെയായിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്ടില്‍ അവര്‍ പോലും അറിയാതെ സജിത പത്തുവര്‍ഷം ജീവിച്ചു.

യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും.ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റഹ്‌മാനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു. പക്ഷേ പൊലീസിന് ഒന്നും കിട്ടിയില്ല.ഇലക്ട്രീഷ്യനായ റഹ്‌മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയാണ് നിര്‍ണ്ണായകമായത്.ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്‌മാനെ കണ്ടു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്‌മാനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close