KERALANEWS

പത്മ്‌നാഭന്റെ ഭരണം സര്‍ക്കാരിനില്ല, ഭരണം സ്ഥിരം സമിതിക്ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് താല്‍ക്കാലിക സമിതിയെ നിയോഗിക്കണമെന്നു സുപ്രീംകോടതി. ജില്ലാ ജഡ്ജിയുടെ ചുമതലയിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. പുതിയ ഭരണസമിതി ഉണ്ടാക്കുന്നത് വരെ നിലവിലെ ഭരണ രീതി തുടരുണമെന്നും കോടതി വ്യക്തമാക്കി. രാജ്യഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാറിനാണെന്നു 2011 നു കേരള ഹൈകോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ഭരണ സംവിധാനം രൂപീകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ചിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് ആചാരങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

രാജവാഴ്ചയും പ്രിവി പഴ്‌സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങള്‍ ഇല്ലാതായിട്ടില്ലെന്നാണു രാജകുടുംബം വാദിച്ചത്. ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ഹൈകോതിയില്‍ നിലപാടെടുത്തിരുന്ന തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്നാണ് വാദിച്ചിരുന്നു. ക്ഷേത്രഭരണം തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്റെ വാദം. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തില്‍ അവകാശമെന്നതിനാല്‍ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അവര്‍ വാദിക്കുന്നു.എന്നാല്‍, ക്ഷേത്ര നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുന്‍ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

രാജാവിന്റെ മരണം ആചാരപരമായ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതി പരിശോധിച്ചിരുന്നു. 2019 ഏപ്രില്‍ 10ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

Show More

Related Articles

Back to top button
Close