KERALANEWS

പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കാനിരിക്കെ പത്രികാ സമര്‍പ്പണത്തിനായി ജില്ലാ ഭരണകൂടം നടപടികള്‍ പൂര്‍ത്തിയാക്കി. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയാണ്. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേയും നാമനിര്‍ദേശ പത്രികകള്‍ ജില്ലാ കളക്ടറാണു സ്വീകരിക്കുന്നത്. കോര്‍പ്പറേഷനില്‍ ഒന്നു മുതല്‍ 25 വരെ വാര്‍ഡുകളുടെ റിട്ടേണിങ് ഓഫീസര്‍ ജില്ലാ പ്ലാനിങ് ഓഫീസറാണ്. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷിലാണ് ഓഫിസ്. സിവില്‍ സ്റ്റേഷനില്‍ത്തന്നെ ഓ ഫീസ് പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസറാണ് 26 മുതല്‍ 50 വരെ വാര്‍ഡുകളുടെ വരണാധികാരി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close