Media Mangalam TVTop NewsVIDEOS

പനച്ചിക്കാവിന്‍റെ തിരുമുറ്റത്തെ നവരാത്രി ഓര്‍മകളുമായി കൃഷ്ണപ്രസാദ്

തിരുവനന്തപുരം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട വ്രതാരംഭത്തിന് ഇന്ന് തുടക്കമാവുകയാണ്. നവരാത്രി കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേവി പൂജയ്ക്ക് പ്രാധാന്യം നല്‍കി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളില്‍ നവരാത്രി കൊണ്ടാടുന്നത്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാര്‍ഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാര്‍ഥികള്‍ മാത്രമല്ല ഏതു പ്രായത്തിലുള്ളവര്‍ക്കും ദേവിയുടെ അനുഗ്രഹത്തിനായി ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒന്‍പതു ദിവസം വ്രതം അനുഷ്ഠിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്നാണ് സങ്കല്‍പം. എല്ലാ ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവര്‍ സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളില്‍ ദേവിമാരെ പൂജിക്കേണ്ടത്. എങ്കിലും ഒന്‍പത് ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.
അരിയാഹാരം ദിവസവും ഒരു നേരം മാത്രമാക്കിയാല്‍ ഉത്തമം . പാല്‍, നെയ്യ് , ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക . മത്സ്യ മാംസ ഭക്ഷണം ഉപേക്ഷിക്കുക. ബ്രഹ്‌മചര്യം പാലിക്കുക. വിദ്യാര്‍ഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും, ആത്മശത്രുനാശത്തിനും, ദാരിദ്ര്യ ദുഃഖങ്ങള്‍ ഇല്ലാതാവാനും. സര്‍വ്വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും.

നവരാത്രി വ്രതകാലത്ത് സന്ധ്യസമയത്ത് ശ്ലോകങ്ങള്‍, ലളിതാ സഹസ്ര നാമം, ദേവീ മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്താല്‍ കുടുംബത്തില്‍ ഐശ്വര്യവും, ആയുര്‍ആരോഗ്യസുഖങ്ങളും, സമ്പല്‍സമ്യദ്ധിയും നവരാത്രി വ്രതം കാരണമാകുമെന്നാണ് വിശ്വാസം. പശ്ചിമബംഗാളില്‍ കാളിയാണ് ആരാധനാമൂര്‍ത്തി, കര്‍ണ്ണാടകത്തില്‍ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. കേരളത്തില്‍ സരസ്വതി പൂജക്കാണ് പ്രാധാന്യം. എന്നിങ്ങനെ ഒരോ നാമങ്ങളിലായാണ് ദേവിമാരുടെ രൂപങ്ങള്‍. ഈ നവരാത്രി ആഘോഷത്തില്‍ പ്രിയപ്പെട്ട വായനക്കാര്‍ക്ക് പുത്തന്‍ അനുഭവം പങ്കുവയ്ക്കുകയാണ് മീഡിയ മംഗളവും. ദക്ഷിണമൂകാംബികയെന്ന് അറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിക്കുകയും പിന്നീട് പ്രശസ്തിയുടെ പടവുകള്‍ ഓരോന്നോരോന്നായി ചവുട്ടിക്കയറുകയും ചെയ്ത പ്രശസ്തരെ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close