HEALTHWORLD

പനിക്കെതിരെയുള്ള നേസല്‍ സ്‌പ്രേ കൊറോണക്കെതിരെ ഫലപ്രദമെന്ന വാദവുമായി ഓസ്ട്രേലിയന്‍ ബയോടെക് കമ്പനി

മെല്‍ബണ്‍: ജലദോഷത്തിനും പനിക്കുമെതിരെ പ്രതിരോധം തീര്‍ക്കാനായി വികസിപ്പിച്ച നേസല്‍ സ്പ്രേ കൊറോണ വൈറസിന്റെ വളര്‍ച്ച 95 ശതമാനത്തോളം നിയന്ത്രിക്കുന്നുവെന്ന വാദവുമായി ഓസ്ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി രംഗത്തുവന്നു. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം കണ്ടെത്തിയത്. കീരിവര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് ഇന്ന-051 എന്ന നേസല്‍ സ്‌പ്രേ പരീക്ഷിച്ചത്. വാക്സിനുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഈ മരുന്ന് കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ അളവ് 96 ശതമാനം വരെ കുറച്ചതായി കമ്പനി അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.വിശദമായ പഠനത്തിനും കൂടുതല്‍ അനുമതികള്‍ക്കും ശേഷം നാല് മാസത്തിനുള്ളില്‍ ഇന്ന-051 മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു.നേസല്‍ സ്പ്രേയുടെ ഉത്പാദനം വര്‍ധിപ്പിക്കാനായി 8.2 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന റെസ്പിറേറ്ററി കമ്പനി ഇതിനോടകം സ്വരൂപിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close