KERALANEWSTop NewsTrending

പന്തളത്ത് തര്‍ക്കത്തിന് പരിഹാരം,ബിജെപിയിലെ സുശീലാ സന്തോഷ് ചെയര്‍പേഴ്‌സണാകും

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പന്തളത്തുണ്ടായിരുന്ന തര്‍ക്കത്തിന് പരിഹാരമായി.ബിജെപിയിലെ സുശീലാ സന്തോഷ് ചെയര്‍പേഴ്‌സണാകും.ബിജെപിക്ക് ആദ്യമായി അധികാരം കിട്ടിയ പന്തളം മുൻസിപ്പാലിറ്റിയിൽ ആര് നയിക്കണമെന്ന കാര്യത്തിൽ അവസാനനിമിഷം വരെ തർക്കം നിലനിന്നു. ഏറ്റവുമൊടുവിൽ, തർക്കം പരിഹരിക്കാനായി നേതാക്കളും കൗൺസിലർമാരും വിളിച്ച അടിയന്തയോഗത്തിൽ ബിജെപി അംഗം സുശീല സന്തോഷ് ചെയർപേഴ്സൺ ആകുമെന്ന് തീരുമാനമായി. യു രമ്യയാണ് വൈസ് ചെയർപേഴ്സൺ. ഇന്നാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ്.അവസാനമണിക്കൂറിലും അധ്യക്ഷപദത്തിന് ഒന്നിലധികം പേർ അവകാശവാദമുന്നയിച്ച്, ഉറച്ച നിലപാടിൽ നിന്നതാണ് പാർട്ടിയിൽ പ്രതിസന്ധിയായത്. ഈ തദ്ദേശതെരഞ്ഞെടുപ്പിൽ മുൻസിപ്പാലിറ്റികളിൽ പന്തളത്തും പാലക്കാട്ടും മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.എൽഡിഎഫിൽ നിന്നാണ് ബിജെപി പന്തളം നഗരസഭ പിടിച്ചെടുത്തത്. 33 ഡിവിഷനുകളിൽ 18 ഇടത്ത് വിജയിച്ചാണ് എൻഡിഎ ഭരണം നേടിയത്. 2015-ൽ ഏഴ് സീറ്റുകളിൽ മാത്രമായിരുന്നു എൻഡിഎയുടെ വിജയം. എന്നാൽ ഇത്തവണ പല വാർഡുകളും ബിജെപിയും എൻഡിഎയും പിടിച്ചെടുക്കുകയായിരുന്നു. ശബരിമല സമരം വലിയ കോളിളക്കമുണ്ടാക്കിയ പന്തളത്ത് ആ ട്രെൻഡ് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിമതരുടെയും സ്വന്ത്രരുടെയും പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കാര്‍. കോട്ടയത്തും പരവൂരിലും അധികാരമാര്‍ക്കെന്നത് ടോസിട്ട് തീരുമാനിക്കും. ചങ്ങനാശേരിയില്‍ സ്വതന്ത്രന്റെ സഹകരണത്തോടെ യുഡിഎഫിന് ഭരണം കിട്ടി. രണ്ട് സ്വതന്ത്രരുടെ പിന്തുണയാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. മാവേലിക്കരയിലെ സിപിഎം വിമതന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close