INDIANEWS

പബ് ഉടമയെ ബംഗളൂരു നഗരമധ്യത്തില്‍ വെടിവെച്ചുകൊന്നു

ബെംഗളൂരു: ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയും പബ് ഉടമയുമായ മനീഷ് ഷെട്ടിയെ ബംഗളൂരു നഗരമധ്യത്തില്‍ വെച്ച്അജ്ഞാതര്‍ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബ്രിഗേഡ് റോഡിന് സമീപം ബാര്‍ നടത്തുകയായിരുന്ന മനീഷ് ഷെട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ 46കാനായ മനീഷ് ഷെട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബ്രിഡ്ജ് റോഡിന് സമീപത്തുള്ള ആര്‍.എച്ച്.പി റോഡിലെ പബിനടുത്ത് വെച്ചാണ് അക്രമികള്‍ മനീഷ് ഷെട്ടിക്കെതിരെ വെടിയുതിര്‍ത്തത്. അക്രമികള്‍ കൃത്യത്തിനു ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടു.മനീഷ് ഷെട്ടിക്കെതിരെ കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close