INDIANEWSTop News

പരസ്പരം ചാണകമെറിഞ്ഞ് ഉ​ഗാഡി ഉത്സവം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ആഘോഷത്തിന്റെ വീഡിയോ കാണാം

ഹൈദരാബാദ്: രാജ്യം മഹാമരിയുടെ രണ്ടാം തരം​ഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും ആഘോഷങ്ങൾ ഒഴിവാക്കാതെ വിശ്വാസികൾ. ഹരിദ്വാറിലെ മഹാ കുംഭമേള ലോകവ്യാപകമായി വിമർശനങ്ങൾക്ക് വഴിയൊരുക്കിയതിന് പിന്നാലെ ആന്ധ്രയിലും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആഘോഷങ്ങൾ.മാസ്ക് പോലും ധരിക്കാതെ ആന്ധ്രയിലെ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുത്ത ഉ​ഗാഡി ആഘോഷങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിലും ചർച്ചയാകുന്നത്.

ആന്ധ്രാപ്രദേശിലെ കര്‍നൂള്‍ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് ജനക്കൂട്ടം മാസ്‌കുകള്‍ ഇല്ലാതെ പരസ്പരം തോളിലേറി ഉഗാഡി ആഘോഷിക്കുന്നത് കാണുന്നത്. ഉഗാഡി ആഘോഷത്തിന്റെ ഭാഗമായ പരസ്പരമുള്ള ചാണകയേറിനിടെയാണ് ജനക്കൂട്ടം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്.

അതേസമയം, ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം പ്രതിദിനം 2000 വരെയാകാമെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ശംഭു കുമാര്‍ ഝാ പറഞ്ഞു. മുപ്പത് ലക്ഷത്തിലധികം പേരാണ് ഹരിദ്വാറില്‍ നടന്ന കുഭംമേളയില്‍ പങ്കെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close