KERALATrending

പരസ്യമായി അടിവസ്ത്രം അഴിച്ച് ഉപേക്ഷിക്കുക, റോഡ് തകര്‍ന്നതിന് ‘ജെട്ടി ചലഞ്ചു’മായി ഡോക്ടര്‍

തൃശൂര്‍: റോഡ് പൊളിഞ്ഞതിന് പ്രതിഷേധമായി സോഷ്യല്‍ മീഡിയയിലൂടെ ജെട്ടി ചലഞ്ചു നടത്തിയ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍. ടാറിട്ട് അധികകാലം കഴിയുംമുമ്പ് റോഡ് തകര്‍ന്നതില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെയും സ്ഥലം എംഎല്‍എ കെ.വി. അബ്ദുള്‍ ഖാദറിന്റെയും അഴിമതി ഉണ്ടെന്നാരോപിച്ചായിരുന്നു ചലഞ്ച്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയ ഡോക്ടര്‍ ചലഞ്ച് പിന്‍വലിച്ച് മാപ്പപേക്ഷ നല്‍കി.ചാവക്കാട്-ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. സി.വി. കൃഷ്ണകുമാറാണ് ജെട്ടി ചലഞ്ചിന് ആഹ്വാനം ചെയ്തത്.

തിരക്കുള്ള റോഡിന്റെ അരികില്‍ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്നതായിരുന്നു ഡോക്ടറുടെ ‘ചലഞ്ച്’. വാട്‌സ്ആപ്പ് ?ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെയാണ് ഡോക്ടറില്‍ നിന്ന് വിശദീകരണം തേടിയത്.സംഭവത്തില്‍ ഡോക്ടറില്‍നിന്ന് വിശദീകരണം തേടിയതായും തനിക്കുണ്ടായ ജാഗ്രതക്കുറവിന് ഡോക്ടര്‍ നിരുപാധികം മാപ്പപേക്ഷിച്ചതായും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എ. ആന്‍ഡ്രൂസ് അറിയിച്ചു. വിശദീകരണത്തിന് ഡോക്ടര്‍ നല്‍കിയ മറുപടി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ അറിയിച്ചു. ഡി.എം.ഇ.യുടെ നിര്‍ദേശപ്രകാരമേ ഡോക്ടറുടെ പേരില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close