KERALANEWS

പരാതികളെല്ലാം പരിഹരിക്കും; പ്രതികരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബി ജെ പി നേതാവ് പി എം വേലായുധന്റെ പരാതിയെ ഗൗരവകരമായി കാണുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരാതി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പരിഭവം ഉള്ളവരെ നേരിട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു. ശോഭാസുരേന്ദ്രനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നില നിരത്താമെന്ന വാഗ്ദാനം നല്‍കി സുരേന്ദ്രന്‍ തന്നെ വഞ്ചിച്ചെന്ന് വേലായുധന്‍ കുറ്റപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് സുരേന്ദന്റെ പ്രതികരണം. അതേസമയം അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പങ്കാളിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് പറയണം വിജിലന്‍സ് ശിവശങ്കറിനെ പ്രതിചേര്‍ത്തു തെളിവുകള്‍ നശിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close