MoviesNEWS

‘പരിവര്‍ത്തനം എങ്ങോട്ട് ‘? പെരുന്നാള്‍ ആശംസയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് തക്ക മറുപടിയുമായി അനു സിതാര

വിദ്വേഷ കമന്റുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത കാലമാണ് ഇപ്പോള്‍. വിര്‍ഗ്ഗിയത പറയുവാനും കോവിഡിനെക്കാള്‍ വേഗത്തില്‍ പ്രചരിപ്പിക്കുവാനും ശ്രമിക്കുന്ന ഇക്കാലത്ത് തന്റെ വിഡിയോയ്ക്ക് താഴെ വന്ന കമന്റിന് മറുപടിയുമായി എത്തിരിക്കുകയാണ് സിനിമാ താരം അനു സിത്താര. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്കാണ് അനു കിടിലന്‍ മറുപടി നല്‍കിയത്. വിദ്വേഷ പരാമര്‍ശത്തിന് അനു സിതാര ഉടന്‍ മറുപടിയും നല്‍കിട്ടുണ്ട്. പതിനാലാം രാവുദിച്ചത്.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ തട്ടമിട്ട അനു സിതാരയാണ് വീഡിയോയിലുള്ളത്. ‘പരിവര്‍ത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം ഉത്തരമായി മനുഷ്യനായാണ് പരിവര്‍ത്തനം എന്നാണ് അനു സിതാര നല്‍കിയ മറുപടി. ഈ മറുപടിക്ക് പിന്തുണയുമായി നിരവധി പേരെത്തിയിട്ടുണ്ട്.

അനു സിതാരയുടെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. പിതാവ് അബ്ദുള്‍ സലാമിന്റെയും മാതാവ് രേണുകയുടെയും വിപ്ലവ കല്യാണമാണെന്നാണ് അനു സിതാര ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞത്. നോമ്പെടുക്കാറുണ്ട്. ഓണവും റമദാനും വിഷുവുമൊക്കെ ആഘോഷിക്കാറുണ്ടെന്നും അനു സിതാര പറയുകയുണ്ടായി. താരത്തിന്റെ മറുപടി ആരാധകര്‍ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.ഇതിനോടകം നിരവധി പേരാണ് അനുവിന് സപ്പോര്‍ട്ടുമായി രംഗത്തെത്തിയത്. ‘മനുഷ്യനാവുക, അതിര്‍ത്തികള്‍ക്കപ്പുറം സ്‌നേഹിക്കാനും, ഒപ്പം ചേര്‍ന്നു നില്‍ക്കുവാനും നമ്മള്‍ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയില്‍ എല്ലാമുണ്ട്’, എന്നാണ് ഒരു ആരാധകന്റെ കമന്റ്.

തന്റെ മകന്‍ നോമ്പെടുത്ത കാര്യം പങ്കുവെച്ച നടന്‍ നിര്‍മ്മല്‍ പാലാഴിക്കെതിരെയും വിദ്വേഷ കമന്റുകള്‍ ഉണ്ടായിരുന്നു. ആദ്യ റമദാന്‍ വ്രതം നോറ്റ് ബാങ്ക് വിളിക്കുവേണ്ടി കാത്തിരിക്കുന്ന മകന്റെ ചിത്രമാണ് നിര്‍മല്‍ പാലാഴി പങ്കുവെച്ചത്. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകന് നോമ്പ് എടുക്കാന്‍ ആഗ്രഹം തോന്നിയത്. രാവിലെ കുഴപ്പമില്ലായിരുന്നെങ്കിലും ഉച്ചയായപ്പോള്‍ മുഖം വാടി. നിനക്ക് കഴിയുകയില്ല, എന്തെങ്കിലും കഴിക്കെന്ന് നിര്‍ബന്ധിച്ചെങ്കിലും എല്ലാവരെയും ഞെട്ടിച്ച് മകന്‍ നോമ്പ് പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് നിര്‍മല്‍ കുറിച്ചു.

വിശപ്പ് എന്തെന്നും അതിന്റെ വിലയും അവനും മനസ്സിലാക്കട്ടെ എന്ന് പറഞ്ഞാണ് നിര്‍മല്‍ പോസ്റ്റ് അവസാനിപ്പിച്ചത്. പോസ്റ്റിന് താഴെ ചിലര്‍ വര്‍ഗീയ കമന്റുകളുമായെത്തി. മാനസിക രോഗമാണിത് എന്ന തരത്തിലും മറ്റും വന്ന കമന്റുകള്‍ക്ക് നിങ്ങളുടെ രോഗത്തിന് ചികിത്സ ഇല്ലാതായിപ്പോയല്ലോ സഹോദരാ എന്നാണ് നിര്‍മല്‍ പാലാഴി നല്‍കിയ മറുപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close