Breaking NewsINDIANEWSTrending

പരിശീലന ക്ലാസിനിടെ വനിതാ നേതാവിനെ കടന്നുപിടിച്ചത് കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ; ഉത്തർപ്രദേശ് മഹിളാ കോൺ​ഗ്രസ് അധ്യക്ഷക്ക് അപമാനം നേരിട്ടത് പ്രിയങ്കാ ​ഗാന്ധി പങ്കെടുത്ത പരിപാടിക്കിടെ; വീഡിയോ കാണാം..

ലഖ്‌നൗ: ഉത്തർപ്രദേശിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ലൈം​ഗിക പീഡന പരാതിയുമായി വനിതാ നേതാവ്. ഉത്തര്‍പ്രദേശ് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രീതി തിവാരിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് യോഗേഷ് ദിക്ഷിത്, സംസ്ഥാന സെക്രട്ടറി യോഗേഷ് തലന്‍ എന്നിവർ പ്രിയങ്കാ ​ഗാന്ധിയുടെ ഓൺലൈൻ പരിശീലന ക്ലാസിനിടെ തന്നെ കടന്നുപിടിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്.

ഉത്തര്‍പ്രദേശ് മഹിളാ മോര്‍ച്ച അധ്യക്ഷയാണ് പ്രീതി തിവാരി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഓണ്‍ലൈനായി പരീശീലന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് നേതാക്കള്‍ കടന്നുപിടിച്ചതെന്ന് പ്രീതി തിവാരി പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് യോഗേഷ് ദിക്ഷിത്, സംസ്ഥാന സെക്രട്ടറി യോഗേഷ് തലന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തോളില്‍ കടന്നുപിടിച്ച് വലിച്ചുവെന്നാണ് പ്രീതി ആരോപിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് മുന്‍ നിയമസഭാകക്ഷി നേതാവ് പ്രദീപ് മാത്തൂര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി.
നേതാക്കള്‍ക്ക് പ്രിതീ തിവാരിയെ മനസ്സിലാകാതിരുന്നതാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണം. ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു പരിശീലന പരിപാടി. അതുകൊണ്ടാണ് ഹാളിന് പുറത്തുവെച്ച് തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ പ്രശ്‌നം പരിഹരിച്ചെന്നും പ്രദീപ് മാത്തൂര്‍ പറഞ്ഞു.

പാര്‍ട്ടി ജില്ലാ, സിറ്റി, ബ്ലോക്ക് പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കള്‍ക്കായി മഥുരയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പാര്‍ട്ടി മരണാസന്നയായിരിക്കുമ്പോഴാണ് നേതാക്കളുടെ ഇത്തരത്തിലുള്ള പെരുമാറ്റം. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പോലും നേതാക്കള്‍ക്ക് അറിയില്ലെന്നും പ്രീതി തിവാരി ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് ദയനീയമായ തോൽവിയാണ് ഏറ്റുവാങ്ങിയത്. ബിജെപിക്ക് വന്‍ വിജയമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. മൊത്തം 75 ല്‍ 65 സീറ്റുകള്‍ നേടി ജില്ല പഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വന്‍ വിജയമാണ് നേടിയത്. അതേസമയം, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി (എസ്പി) ആറ് സീറ്റുകളും മറ്റുള്ളവര്‍ നാലെണ്ണവും മാത്രമാണ് നേടിയത്. അതേസമയം, വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചിരുന്നു. യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയ്ക്ക് കീഴിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ലല്ലു കൂട്ടിച്ചേര്‍ത്തു. പ്രധാന രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് എസ്.പിയും ബി.എസ്.പിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനത്തെ ശക്തമായ പ്രതിപക്ഷം കോണ്‍ഗ്രസാണെന്നും ലല്ലു അവകാശപ്പെട്ടു. അഞ്ച് എം.എല്‍.എമാരേയുള്ളൂവെങ്കിലും 49 എം.എല്‍.എമാരുള്ള എസ്.പിയേക്കാള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായെന്ന് അദ്ദേഹം പറഞ്ഞു. 403 അംഗ നിയമസഭയാണ് യു.പിയിലുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close