INDIANEWS

പരിസ്ഥിതി അനുകൂല ബജറ്റെന്ന നയത്തെ മുറുകെ പിടിച്ച് ഇന്ന് ലക്‌നൗ നിയമസഭയ്ക്കുള്ളിൽ ബജറ്റ് അവതരണം

ലക്നൗ: യോദി ആദിത്യനാഥ് ഭരണതലത്തിലും ഊർജ്ജം ലാഭിക്കുന്നു. പരിസ്ഥിതി അനുകൂല ബജറ്റെന്ന നയത്തെ മുറുകെ പിടിച്ച് ഇന്ന് സംസ്ഥാന ബജറ്റ് കടലാസ് രഹിതമാക്കി അവതരിപ്പിച്ചു. 2021-22 വർഷത്തേക്കുള്ള ബജറ്റാണ് ഇന്ന് ലക്‌നൗ നിയമസഭയ്ക്കുള്ളിൽ ധനകാര്യമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചത്.രാജ്യത്ത് കടലാസ് രഹിത ബജറ്റ് ആദ്യമായി അവതരിപ്പിക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഇതോടെ ഉത്തർപ്രദേശിന് സ്വന്തമായി.

ഇന്ന് രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരണം സഭയിൽ ആരംഭിച്ചത്. സഭയിലെ എല്ലാ അംഗങ്ങൾക്കും ഐപാഡ് ലഭ്യമാക്കിക്കൊണ്ടാണ് സാങ്കേതിക സംവിധാനം ഉറപ്പുവരുത്തിയത്. ഇതോടൊപ്പം സഭയ്ക്കകത്ത് വലിയ രണ്ടു ഡിജിറ്റൽ സ്‌ക്രീനുകളും ബജറ്റ് വിശദാംശങ്ങൾ വലിയ അക്ഷരത്തിൽ തെളിഞ്ഞുകാണും വിധം ഒരുക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close