INDIANEWS

പരീക്ഷയ്ക്കായി കാത്തിരുന്നവരെ വലച്ച് യുജിസി നെറ്റ്

മലപ്പുറം: മാറ്റിവെച്ച യു.ജി.സി നെറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് കണ്ട് ഞെട്ടി ഉദ്യോഗാര്‍ഥികള്‍. കൊമേഴ്‌സ് പേപ്പറിന് അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും ഇതര സംസ്ഥാനങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്. വിഷയത്തില്‍ പരാതി പറയാന്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭ്യമായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.കോവിഡ് സാഹചര്യത്തില്‍ നിരവധിപേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് ഉറപ്പായി. വലിയ തുക ഫീസ് അടച്ച് അപേക്ഷിച്ച് മാസങ്ങളായി കാത്തിരിക്കുന്നവര്‍ക്കാണ് ഈ ദുരവസ്ഥ. വിവിധ വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ/അസി. പ്രഫസര്‍ യോഗ്യതക്ക് ജൂണ്‍,ജൂലൈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിയത്.

ഇത് സെപ്റ്റംബര്‍ മുതല്‍ ഘട്ടംഘട്ടമായി നടക്കുകയാണ്. ഒക്ടോബര്‍ 17നാണ് കൊമേഴ്‌സ് പരീക്ഷ. സംസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ യു.ജി.സി നെറ്റിന് അപേക്ഷിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ പോയിട്ട് പോലും പരീക്ഷയെഴുതുന്നത് ദുര്‍ഘടമായിരിക്കെയാണ് ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.രോഗഭീഷണിക്കൊപ്പം യാത്ര ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഇവര്‍ കണക്കുകൂട്ടുന്നു. ക്വാറന്റീനിലും കണ്ടയ്ന്‍മെന്റ് സോണിലും കഴിയുന്നവരുണ്ട്. ചെറിയ കുട്ടികളുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്കാണ് ഏറെ പ്രയാസം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close