KERALANEWS

പരുമല പദയാത്ര ഒഴിവാക്കി ,ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തും

തിരുവല്ല:പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാമത് ഓര്‍മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള പദയാത്ര കൊവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കാന്‍ തീരുമാനമായി.രോഗവ്യാപന പശ്ചാത്തലത്തില്‍ പരുമല പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.തിരുവല്ല എംഎല്‍എ മാത്യു ടി തോമസ്, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ എന്നിവരുള്‍പ്പെടെ തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ അധ്യക്ഷനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.ഈ മാസം 26 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കുന്ന ചടങ്ങില്‍ 50 പേരുടെ പങ്കാളിത്തം മാത്രം ഉറപ്പാക്കണമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്.

ജനപങ്കാളിത്തം 50 ആയി നിജപ്പെടുത്തുന്നത് സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനോടൊപ്പം ചെങ്ങന്നൂര്‍, തിരുവല്ല തഹസില്‍ദാര്‍മാര്‍ ഈ കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളിയുടെ പരിസരങ്ങളില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം വഴിയോര കച്ചവടം പൂര്‍ണമായും ഒഴിവാക്കാനും തീരുമാനിച്ചു. തിരുവല്ല സബ് കളക്ടര്‍, ചെങ്ങന്നൂര്‍ ആര്‍ഡിഒ, തിരുവല്ല ഡിവൈഎസ്പി എന്നിവര്‍ക്കാണ് ഇത് സംബന്ധിച്ച ചുമതല.

പള്ളിയിലേക്ക് വിശ്വാസികളെ കടത്തിവിടുന്നതിന് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സ്‌ക്രീനിങ് ടെസ്റ്റ് നടത്തണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസം 26 മുതല്‍ നവംബര്‍ രണ്ട് വരെ കടപ്ര, പാണ്ടനാട് മാന്നാര്‍ സെക്ടര്‍ മജിട്രേറ്റ്മാര്‍ നിരീക്ഷണം നടത്തണമെന്നും പരുമല പെരുന്നാളുമായി ബന്ധപ്പെട്ട്പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍ക്കും ചെങ്ങന്നൂര്‍ ആര്‍ഡിഒക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close