INDIANEWS

പരേഷ് റവാല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷന്‍

ന്യൂഡല്‍ഹി: നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യക്ഷനായി ബോളിവുഡ് നടനും മുന്‍ ബിജെപി എംപിയുമായ പരേഷ് റാവലിനെ നിയമിച്ചു. അര്‍ജുന്‍ ദേവ് ചരണിന്റെ ഒഴിവിലാണ് നിയമനം . കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലാണ് ഈ വിവരം അറിയിച്ചത്. പ്രശസ്ത ബോളിവുഡ് താരമായ പരേഷ് റാവല്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്.പരേഷ് റാവലിന്റെ നേതൃത്വത്തില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കൂടുതല്‍ ഉയരങ്ങളിലേക്കെത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി അഭിപ്രായപ്പെട്ടു. മുന്‍ ലോക്സഭാ അംഗം കൂടിയാണ് പരേഷ് റാവല്‍. ഗരം മസാല, ഗോല്‍മാല്‍, ചാച്ചി, 420 ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അദ്ദേഹം മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close