KERALANEWS

പര്‍വ്വത തീവണ്ടി വീണ്ടും എട്ടുമാസങ്ങള്‍ക്കു ശേഷം ഓടി

ഊട്ടി: പര്‍വ്വത തീവണ്ടി’ അഥവാ ഊട്ടിയുടെ സ്വന്തം മീറ്റര്‍ഗേജ് ട്രെയിന്‍, ഒരുകാലത്തെ സിനിമകളില്‍ നിറസാന്നിഥ്യമായിരുന്നു ഇത്. 1899ലാണ് നീലഗിരി കുന്നുകളിലേക്കുള്ള തീവണ്ടി സര്‍വ്വീസ് മദ്രാസ് റെയില്‍വേയ്ക്ക് കീഴിലായി ബ്രിട്ടീഷുകാര്‍ ആരംഭിക്കുന്നത്. മെല്ലെയാണെങ്കിലും പശ്ചിമഘട്ട മലനിരകള്‍ താണ്ടുന്ന ട്രെയിന്‍ പുതുതലമുറയിലെ സഞ്ചാരികള്‍ക്ക് ഇന്നും അത്ഭുതമാണ്. കൊറോണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ഈ തീവണ്ടി സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പതിവില്ലാതെ ഒരു ദിവസം രാവിലെ തീവണ്ടി വീണ്ടും കൂകിത്തുടങ്ങിയപ്പോള്‍ ജനങ്ങള്‍ കരുതി വണ്ടി വീണ്ടും ഓടിത്തുടങ്ങിയെന്ന്. നിയന്ത്രണങ്ങളിലെ ഇളവിലും വിനോദ സഞ്ചാരത്തിനായി സ്റ്റേഷനിലെത്തിയവര്‍ക്ക് പക്ഷേ നിലഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള തീവണ്ടിയാത്ര തരപ്പെട്ടില്ല.വിനോദ സംഘങ്ങള്‍ക്കും പ്രിയമായിരുന്ന തീവണ്ടിയുടെ സര്‍വ്വീസ് പക്ഷേ എട്ടുമാസമായി തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.വിനോദ സംഘങ്ങള്‍ക്കും പ്രിയമായിരുന്ന തീവണ്ടിയുടെ സര്‍വ്വീസ് പക്ഷേ എട്ടുമാസമായി തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ടൂറിസം വകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഒരറിയിപ്പുമില്ലാതെ ‘പര്‍വ്വത തീവണ്ടി’ ഓടിത്തുടങ്ങിയപ്പോള്‍ ജനം അമ്പരന്നു. തീവണ്ടി ഓടിത്തുടങ്ങിയതറിഞ്ഞ് നാട്ടുകാര്‍ സ്റ്റേഷനിലെത്തി.കഴിഞ്ഞ ദിവസം ഒരറിയിപ്പുമില്ലാതെ ‘പര്‍വ്വത തീവണ്ടി’ ഓടിത്തുടങ്ങിയപ്പോള്‍ ജനം അമ്പരന്നു. തീവണ്ടി ഓടിത്തുടങ്ങിയതറിഞ്ഞ് നാട്ടുകാര്‍ സ്റ്റേഷനിലെത്തി.പലരും വണ്ടിയുടെ ശബ്ദം കേട്ടും സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ചുമായിരുന്നു സ്റ്റേഷനിലെത്തിയത്. മാസങ്ങള്‍ക്ക് ശേഷം തീവണ്ടിയിലൊന്നു കയറാമെന്ന് ധരിച്ച് അവര്‍ സ്റ്റേഷനില്‍ കാത്തുനിന്നു.പലരും വണ്ടിയുടെ ശബ്ദം കേട്ടും സുഹൃത്തുക്കള്‍ വിളിച്ചതനുസരിച്ചുമായിരുന്നു സ്റ്റേഷനിലെത്തിയത്. മാസങ്ങള്‍ക്ക് ശേഷം തീവണ്ടിയിലൊന്നു കയറാമെന്ന് ധരിച്ച് അവര്‍ സ്റ്റേഷനില്‍ കാത്തുനിന്നു.എന്നാല്‍, സിനിമാ ഷൂട്ടിങ്ങാണെന്ന് പിന്നീടാണ് അറിഞ്ഞത്. പ്രത്യേക അനുമതി വാങ്ങിച്ച് ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങായിരുന്നു കൂന്നൂരി സ്റ്റേഷനില്‍ നടന്നത്.എന്നാല്‍, സിനിമാ ഷൂട്ടിങ്ങാണെന്ന് പിന്നീടാണ് അറിഞ്ഞത്. പ്രത്യേക അനുമതി വാങ്ങിച്ച് ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങായിരുന്നു കൂന്നൂരി സ്റ്റേഷനില്‍ നടന്നത്.മുംബൈയില്‍ നിന്നെത്തിയ ഷൂട്ടിങ് സംഘം കൂന്നൂരില്‍ നിന്നും ഊട്ടി കോത്തി റെയില്‍വെ സ്റ്റേഷന്‍ വരെയാണ് പ്രത്യേക അനുമതിയോടെ സിനിമയ്ക്കായി തീവണ്ടി ഓടിച്ചത്.മുംബൈയില്‍ നിന്നെത്തിയ ഷൂട്ടിങ് സംഘം കൂന്നൂരില്‍ നിന്നും ഊട്ടി കോത്തി റെയില്‍വെ സ്റ്റേഷന്‍ വരെയാണ് പ്രത്യേക അനുമതിയോടെ സിനിമയ്ക്കായി തീവണ്ടി ഓടിച്ചത്.കൂന്നൂരില്‍ നിന്നും ഊട്ടി കോത്തി റെയില്‍വെ സ്റ്റേഷന്‍ വരെ മീറ്റര്‍ ഗേജ് ട്രയിന്‍ ഷൂട്ടിങ്ങിനായി ഓടിക്കാന്‍ അഞ്ച് ലക്ഷം രൂപ കെട്ടിവച്ചിരുന്നു.കൂന്നൂരില്‍ നിന്നും ഊട്ടി കോത്തി റെയില്‍വെ സ്റ്റേഷന്‍ വരെ മീറ്റര്‍ ഗേജ് ട്രയിന്‍ ഷൂട്ടിങ്ങിനായി ഓടിക്കാന്‍ അഞ്ച് ലക്ഷം രൂപ കെട്ടിവച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close