KERALANEWSTrending

പറക്കുന്നതിനിടെ ഒരാഴ്ചയ്ക്കിടെ കുഴഞ്ഞു വീണത് പത്തിലധികം പരുന്തുകൾ

പാലക്കാട്: പാലക്കാട് നഗരത്തിലും പരസരത്തും പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞു വീഴുന്നു. ഒരാഴ്ചയ്ക്കിടെ കുഴഞ്ഞു വീണത് പത്തിലധികം പരുന്തുകളാണ്. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ച് വനംവകുപ്പിന് കൈമാറി. ഉച്ചസമയത്താണ് പരുന്തുകൾ കുഴഞ്ഞു വീഴുന്നത്.

രണ്ട് ദിവസത്തെ പരിചരണത്തിന് ശേഷം പരുന്തുകൾ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. പരുന്തുകൾ കുഴഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ടതായി മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ പിആർഒ ഡോ. ജോജു ഡേവിസ് അറിയിച്ചു. ഇവയുടെ രക്ത പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാലെ ഇതിന് കാരണം വ്യക്തമാകു എന്നും പിആർഒ വ്യക്തമാക്കി.അതേസമയം ചൂട് കൂടിയാൽ ഇത്തരത്തിൽ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പാലക്കാട് ജില്ലയിൽ ഇന്നലെ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപമില 36.1 ഡിഗ്രീ സെൽഷ്യസ് ആണ്. കുറഞ്ഞ താപനില 23.9 ഡിഗ്രി, ആർദ്രത 47 ശതമാനവും രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close