KERALANEWS

പലിശരഹിത മൊറൊട്ടോറിയം നടപ്പിലാക്കുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, റോഡ് നികുതി ഒഴിവാക്കുക; പതിനായിരത്തോളം വാഹനങ്ങൾ അണിനിരത്തി കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റീവ് അസോസിയേഷൻറെ വാഹനചങ്ങല

ദേവരാജ്

പലിശരഹിത മൊറൊട്ടോറിയം നടപ്പിലാക്കുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റീവ് അസോസിയേഷൻ(Ccoa) യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കസർഗോഡ് വരെ വാഹന ചങ്ങല സംഘടിപ്പിച്ചു.

ടൂറിസ്റ്റ് ബസ്സുകൾ, ട്രാവലറുകൾ, കാറുകൾ അടക്കം പതിനായിരത്തോളം വാഹനങ്ങൾ അണിനിരന്ന വാഹന ചങ്ങലയിൽ തൃശൂർ ജില്ലാതല ഉദ്ഘാടനം രാമനിലയത്തിന്റെ മുൻപിൽ ccoa സംസ്ഥാന ട്രെഷറർ ഐവർ IC, ജില്ലാ സെക്രട്ടറി ഡോൺബോസ്കോ, ജില്ലാ പ്രസിഡന്റ്‌ കിഷോർ കുമാർ, എന്നിവർ പങ്കെടുത്തു.

കോവിഡ് മാനദണ്ഡം പാലിച്ച് വിവിധ സംഘടനകൾ ചേർന്ന് നടത്തിയ വാഹനചങ്ങല ഇന്ന് ഉച്ചതിരിഞ്ഞ് 5 മുതൽ അരമണിക്കുർ റോഡരികിൽ മറ്റു വാഹനങ്ങർക്ക് തടസ്സമില്ലാത്ത വിധം ഓരം ചേർത്ത് ആയിരുന്നു നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close