INDIANEWS

പല്‍ഘാര്‍ അക്രമണം 24 പ്രതികല്‍ അറസ്റ്റില്‍


പല്‍ഘാര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 24 പ്രതികള്‍ കൂടി അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിലെ സി.ഐ.ഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ അടക്കം 128 പേര്‍ അറസ്റ്റിലായിട്ടുണ്ട്.ഏപ്രില്‍ 16ന് നടന്ന സംഭവത്തില്‍ മൂന്നു എഫ്.ഐ.ആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ 208 പുതിയ പ്രതികളെ സി.ഐ.ഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടി ചേര്‍ത്താല്‍ മൊത്തം പ്രതികള്‍ 11 കുട്ടികളടക്കം 366 പേരാണ്. അറസ്റ്റിലായവരെ ജഹാനു കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ.ഡി കൗണ്‍സില്‍ അമൃത് അധികാരി മാധ്യമങ്ങളോട് പറഞ്ഞു.കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമാക്കാന്‍ സി.ഐ.ഡി കുറ്റപത്രത്തില്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഒമ്പത് കുട്ടികളടക്കം 28 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. 62 പേരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close