KERALANEWS

പള്ളിത്തര്‍ക്കം വീണ്ടും സങ്കര്‍ണ്ണം , 52 പളളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിശ്വാസികള്‍

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയ 52 പളളികളില്‍ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിശ്വാസികള്‍ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സമാധാന അന്തരീക്ഷം നിലനിര്‍ത്തി. മുളന്തുരുത്തി, കട്ടച്ചിറ, മാന്നമംഗലം പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വിശ്വാസികള്‍ പല പള്ളികള്‍ക്ക് മുമ്പിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.സുപ്രീംകോടതി വിധിപ്രകാരം ജില്ലാ ഭരണകൂടങ്ങള്‍ 52 പള്ളികളാണ് യാക്കോബായ വിഭാഗത്തില്‍ നിന്ന് ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയത്. എന്നാല്‍, ഇന്ന് പള്ളികളില്‍ തിരികെയെത്തി അധികാരം സ്ഥാപിക്കുമെന്നാണ് യാക്കോബായ വിശ്വാസികള്‍ അറിയിച്ചിരുന്നത്. മുളന്തുരുത്തി പള്ളിയില്‍ യാക്കോബായ സഭയുടെ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എത്തിയിരുന്നു. സ4ക്കാ4 നിയമനിര്‍മ്മാണ ത്താനുള്ള സാധ്യത തേടണമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിക്ക് എതിരാകാത്ത രീതിയില്‍ നിയമനി4മ്മാണത്തിന് സാധ്യതകളുണ്ട്. സര്‍ക്കാര്‍ ഇതില്‍ നിയമോപദേശം തേടി പള്ളി വിശ്വാസികള്‍ക്ക് നേടി കൊടുക്കണം. വിശ്വാസികളെ മാത്രം പ്രവേശിപ്പിക്കുമെന്ന നിലപാട് വിശ്വാസികള്‍ അ0ഗീകരീക്കുന്നില്ല. ആചാരങ്ങള്‍ നടത്താന്‍ പുരോഹിതരെ അനുവദിക്കണ0. ഇരുവിഭാഗങ്ങള്‍ക്കു0 സമയക്രമം നല്‍കി ഇത് നടപ്പിലാക്കാ0. ഇടവക അ0ഗമെങ്കില്‍ പുരോഹിതര്‍ക്കു0 പ്രവേശിക്കാമെന്ന നിലപാട് നടപ്പിലാകുന്നില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു.പള്ളിക്ക് പുറത്ത് ഒരു താത്ക്കാലിക ആരാധനാകേന്ദ്രം വിശ്വാസികള്‍ ഉണ്ടാക്കിയിരുന്നു. അവിടെ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്നാണ് വിശ്വാസികള്‍ക്കൊപ്പം ജോസഫ് മാര്‍ ഗ്രിഗോറിയോസ് പള്ളിക്കകത്തേക്ക് കയറിയത്. കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. സഭാ ട്രസ്റ്റി തന്നെ കുത്തിയിരുന്ന് സമരം ചെയ്യുന്ന അവസ്ഥയാണ്. പൊലീസെത്തി കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close