KERALANEWS

പഴുതടച്ച് സുരക്ഷ ;സെക്രട്ടേറിയറ്റിലെ സുരക്ഷാ സന്നാഹങ്ങള്‍ സേനയ്ക്കു കൈമാറി

തിരുവനന്തപുരം: എസ്‌ഐഎസ്എഫിന്റെ നേതൃത്വത്തില്‍ ഇരുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ കാവലിന് നിയോഗിച്ച് സെക്രട്ടറിയേറ്റ്. നാല് ഗേറ്റിലും അനക്സ് ഒന്നിലും രണ്ടിലും സദാസമയവും തോക്കുധാരികള്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുടെ പ്രവേശന കവാടത്തിലും ചുറ്റുമതിലിന് അകത്തും പുറത്തും കാവല്‍, മുന്‍വശത്തെ മതിലിനകത്ത് ഒരു മീറ്റര്‍ അകലത്തിലും പിന്നിലും തെക്കും വടക്കും മൂന്ന് മീറ്റര്‍ അകലത്തിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് നിലവിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം.
എന്നാല്‍ സുരക്ഷ കര്‍ശനമാക്കിയതോടെ പൊല്ലാപ്പിലായിരിക്കുന്നത് സെക്രട്ടേറിയറ്റ് ജീവനക്കാരാണ്.ജീവനക്കാരാണെന്ന് പറഞ്ഞാല്‍ മാത്രം പോരാ ഐഡന്റിറ്റി കാര്‍ഡും കാണിച്ചൈാല്‍ മാത്രമെ കടത്തിവിടു.കാറില്‍ എത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് ഇപ്പോള്‍ പ്രവേഷനം നല്‍കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും വ്യക്തമായ കാരണം ബോധിപ്പിച്ചു തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ അകത്ത് കടക്കാനാകൂ.

വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെത്തുന്നവര്‍ക്ക് പ്രവേശനം തെക്ക് വശത്തെ പാസ് നല്‍കുന്ന കെട്ടിട ഗേറ്റ് വഴിയാണ്. സ്‌കാനര്‍ പരിശോധനയിലൂടെയാണ് പാസ് നല്‍കി പ്രവേശിപ്പിക്കുന്നവരെ സുരക്ഷാ ജീവനക്കാര്‍ അനുഗമിക്കും.പഴുതടച്ച സുരക്ഷയ്ക്കായി സിസിടിവി, ലൈറ്റുകള്‍, ആധുനിക സംവിധാനങ്ങള്‍ എന്നിവയുമുണ്ട്. സെക്രട്ടേറിയറ്റിനുള്ളിലെ പാര്‍ക്കിംഗിനും നിയന്ത്രണമുണ്ട്. അത്യാവശ്യമല്ലാത്തവരുടെ വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലും പുറത്ത് മതിലിനടത്തും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണു സെക്രട്ടേറിയറ്റിലെ സുരക്ഷാ സന്നാഹങ്ങള്‍ സേനയ്ക്കു കൈമാറിയത്. സെക്രട്ടേറിയറ്റിലെ സിസിടിവികളുടെ ചുമതലയും സേന ഏറ്റെടുത്തു.ഇതുവരെ പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു സിസിടിവികളും കണ്‍ട്രോള്‍ സംവിധാനവും.

ആഴ്ചതോറും സെക്രട്ടേറിയറ്റ് സെക്യൂരിറ്റി കമ്മിറ്റി സുരക്ഷ വിലയിരുത്തും.സെക്രട്ടേറിയറ്റിന്റെ സുരക്ഷ സുപ്രധാനമാണെന്നും അത് പഴുതുകളില്ലാതെ നടപ്പാക്കേണ്ടതുണ്ടെന്നും ഏത് പ്രശ്നവും കൃത്യമായി കൈകാര്യം ചെയ്യുന്നത് പ്രധാനമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് സുരക്ഷാ സംവിധാനം മാറ്റിനിശ്ചയിച്ചത്.സെക്രട്ടേറിയറ്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയാണ്. പൊതുഭരണ വകുപ്പ് സെക്രട്ടറി, ധനകാര്യ, ആഭ്യന്തര സെക്രട്ടറിമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ എന്നിവര്‍ അംഗങ്ങളും എസ്‌ഐഎസ്എഫ് കമാന്‍ഡന്റ് കണ്‍വീനറുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close