
ഹൈദരാബാദ്: പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന് അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ എ.ടി രാജാ സിങ്. സാനിയ മിര്‍സയുടെ സാനിധ്യത്തിലാണ് പശുക്കുട്ടിയെ കൊന്നതെന്നും കേസെടുക്കണമെന്നും ആരോപിച്ചാണ് എം.എല്‍.എ രംഗത്തെത്തിയത്. ഒക്ടോബര്‍ 23നാണ് പശുക്കുട്ടിയെ വികാരാബാദിലെ ദമ്മഗുഡെം റിസര്‍വ് വനത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഫാം ഹൗസ് ജീവനക്കാരനായ ഉമറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.’വന്യമൃഗങ്ങളെ വേട്ടയാടുന്നത് സാനിയയുടെ ബന്ധുക്കളുടെ പതിവ് വിനോദമാണ്. ദുബൈ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ബന്ധുക്കളോടൊപ്പം സാനിയ പലപ്പോഴും വനത്തിന് സമീപമുള്ള ഫാംഹൗസിലേക്ക് വരാറുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. അവര്‍ കാട്ടില്‍ വേട്ടയാടാന്‍ പോകുമായിരുന്നു. ഫാം ഹൗസിനുള്ളില്‍ മയിലുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ട്, അത് ഒരിക്കലും വെളിച്ചത്തുവന്നിട്ടില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഭവസമയത്ത് സാനിയ സ്ഥലത്ത് ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറഞ്ഞിട്ടുണ്ട്. അവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം, പശുവിനെ കൊന്നവര്‍ക്കെതിരെ മുഖ്യമന്ത്രി കൊലപാതക കേസ് ഫയല്‍ ചെയ്യണമെന്നും സിംഗ് പറഞ്ഞു.’സംഭവ സ്ഥലത്തിന് സമീപം സാനിയക്ക് ഒരു ഫാം ഹൗസ് സ്വന്തമായുണ്ട്, നേരത്തേ കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് സമീപവാസികള്‍ ഫാം ഹൗസ് ജീവനക്കാര്‍ക്ക് എതിരെ പരാതി ഉയര്‍ത്തിയിരുന്നു -എം.എല്‍.എ ആരോപിച്ചു.