INDIANEWSTrending

പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ല; മമത ബാനര്‍ജി

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മാള്‍ഡയില്‍ സംസാരിക്കുകയായിരുന്നു മമത ബി.ജെ.പിയെ അധികാരത്തിലെത്തിക്കുക എന്നത് സംസ്ഥാനത്ത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ജീവനുള്ള കാലത്തോളം അതിന് സമ്മതിക്കില്ലെന്നും മമത പറഞ്ഞു. ‘ഞാനൊരു ദുര്‍ബലയാണെന്ന് ആരും കരുതേണ്ട, അങ്ങനെ ഭയപ്പെടുന്ന ആളുമല്ല. അവസാനം വരെ തല ഉയര്‍ത്തിപ്പിടിച്ച് ഒരു ബംഗാള്‍ കടുവയെ പോലെ ജീവിക്കും. ബി.ജെ.പിയെ അധികാരത്തിലേറ്റുക എന്നത് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ്. കലാപം ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാം. പക്ഷേ നിങ്ങള്‍ക്ക് മമതയെ തോല്‍പ്പിക്കാനാവില്ല. കാരണം ഞാന്‍ ഒറ്റയ്ക്കല്ല, ജീവിച്ചിരിക്കുന്ന കാലം വരേയും ബി.ജെ.പിയെ ഇവിടെ വളരാന്‍ അനുവദിക്കില്ല’ മമത പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close