Breaking NewsElection 2021Top NewsTrending

പശ്ചിമ ബംഗാളിൽ തൂക്കു മന്ത്രിസഭ അല്ലെങ്കിൽ കടന്നു കൂടാൻ ടിഎംസി, എന്ന് എക്സിറ് പോൾ സർവ്വേ; അസമിലും പുദുച്ചേരിയിലും ബിജെപി

പശ്ചിമ ബംഗാളിൽ സർവ്വേ ഫലങ്ങൾ പുറത്ത് വരുമ്പോൾ ബംഗാളിൽ ടിഎംസിക്ക് കടന്നുകൂടാനുള്ള ഭൂരിപക്ഷം മാത്രം പ്രവചനം. മൂന്നു സീറ്റുകൾ മാത്രം നേടിയിരുന്ന ബിജെപി പ്രധാനപ്രതിപക്ഷമാവും എന്നും സർവ്വേ പറയുന്നു. 2016 ലെ കണക്കുകളേക്കാൾ 53 സീറ്റുകൾ കുറവാണ് മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ്സിന് വകയിരുത്തുന്നത്. 152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ് പോൽ ഫലങ്ങൾ. ബിജെപിക്ക് അതെ സമയം 115 സീറ്റ് വരെ പ്രവചിക്കപ്പെടുന്നുണ്ട്.

അസമിൽ ബിജെപി അധികാരത്തിലെത്തിയേക്കും. ഇവിടെ ബിജെപി 75-85 വരെ സീറ്റ് നേടും. കോൺഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സർവ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്. പുതുച്ചേരിയിൽ എൻഡിഎക്ക് 18 സീറ്റും യുപിഎ മുന്നണിക്ക് 12 സെറ്റുമാണ് പ്രവചിക്കപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close