INDIANEWS

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആഭ്യന്തര മന്ത്രിയോടും ആഭ്യന്തര മന്ത്രാലയം ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വൈകിട്ട് ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഉദ്യോഗസ്ഥരെ വീണ്ടും ആഭ്യന്തര മന്ത്രാലയം ഡല്‍ഹിക്ക് വിളിപ്പിച്ചതെന്നാണ് വിവരം. നാളെ അമിത് ഷാ ബംഗാളിലേക്ക് പോകാനിരിക്കെയാണ് ഇത്. ബംഗാളിലെ അമിത്ഷായുടെ പരിപാടികള്‍ ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും. ത്രിണമൂല്‍ കോണ്‍ഗ്രസ് വിമതന്‍ സുവേന്ദു അധികാരി അമിത് ഷായുടെ റാലിയില്‍ വച്ച് ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഷായുടെ സന്ദര്‍ശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരില്‍ വച്ചായിരിക്കും ഇവര്‍ ഒരുമിച്ച് വേദി പങ്കിടുക. അധികാരിക്കൊപ്പം കൂടുതല്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന.ബംഗാള്‍ പിടിക്കാന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തുന്നത്. മണ്ഡലങ്ങളുടെ ചുമതല നല്‍കി കേന്ദ്ര മന്ത്രിമാര്‍ അടക്കം ഏഴ് പേരെ കഴിഞ്ഞ ദിവസം ബിജെപി ബംഗാളിലേക്ക് നിയോഗിച്ചിരുന്നു. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ ചൊല്ലിയുള്ള തര്‍ക്കം ഉടലെടുക്കുന്നത്‌നദ്ദയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സുരക്ഷ വീഴ്ച ആരോപിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചു. നീക്കം സംസ്ഥാന അധികാരത്തിന് മേലുള്ള കടന്നുക്കയറ്റമാണെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാടെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close