NEWSWORLD

പാകിസ്താനില്‍ ടിക്‌ടോക് നിരോധിച്ചു


ഇസ്ലാമാബാദ്: പാകിസ്താനില്‍ ചൈനീസ് ആപ്പായ ടിക്‌ടോക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് ടിക്‌ടോക് നിരോധിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.ടിക്‌ടോക്കില്‍ സമാനരീതിയിലുള്ള ഉള്ളടക്കമാണ് നിരന്തരം പോസ്റ്റ് ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ടിക്‌ടോക് പരാജയപ്പെട്ടു. അതിനാലാണ് രാജ്യത്ത് ആപ്ലിക്കേഷന്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്.നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏര്‍പ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നിരോധന തീരുമാനം പിന്‍വലിക്കണമോ എന്ന് അവലോകനം ചെയ്യുമെന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.ഉള്ളടക്കം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ടിക്ടോകിന് നിരോധനം സംബന്ധിച്ച അന്തിമ മുന്നറിയിപ്പ് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി നല്‍കിയിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close