INDIANEWS

പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ജമ്മുകശ്മീർ മേഖലയിലെ സാംബയിലാണ് സൈന്യം നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കിയത്. പുലർച്ചെയാണ് സംഭവം. ഇതേ സമയം ഷോപ്പിയാനിൽ സി.ആർ.പി.എഫ് നാലു ഭീകർക്കായി തെരച്ചിൽ നടത്തുകയും മൂന്ന് പേരെ വധിക്കുകയും ചെയ്തിരുന്നു.ഇരുരാജ്യങ്ങളുടേയും അതിർത്തി പ്രദേശമാണ് സാംബ. സ്ഥിരം പട്രോളിംഗ് നടത്തുന്ന ബി.എസ്.എഫ് ജവാന്മാരാണ് നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം കണ്ടെത്തിയത്. ഇന്ത്യയും പാകിസ്താനും അതിർത്തിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close