INDIAINSIGHTNEWSTrending

പാകിസ്ഥാൻ പണ്ടുമുതലേ നോട്ടമിട്ട ദ്വീപസമൂഹം; സ്വാതന്ത്ര്യാനന്തരം ദ്വീപുകൾ പിടിച്ചെടുക്കാൻ എത്തിയ പാക് നാവികസേന കണ്ടത് പാറിപ്പറക്കുന്ന ത്രിവർണ പതാകകളും; ഇസ്ലാമിക തീവ്രവാദികൾ ആശയോടെ നോക്കുന്ന ലക്ഷദ്വീപിന്റെ ചരിത്രം ഇങ്ങനെ

കവരത്തി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യാ വൻകരയോട് ചേർന്ന് കിടക്കുന്ന ലക്ഷദ്വീപ് എന്ന ദ്വീപ സമൂഹമാണ്വ ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഈ ദ്വീപുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് ദ്വീപ് നിവാസികളും കേരളത്തിലെ എൽഡിഎഫ്- യുഡിഎഫ് മുന്നണികളും പുരോ​ഗമന മുഖം ആ​ഗ്രഹിക്കുന്ന സാംസ്കാരിക പ്രവർത്തകരും ദ്വീപിന്റെ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കുമായി ശബ്ദം ഉയർത്തി തുടങ്ങിയത്. എന്നാൽ, രാജ്യസുരക്ഷക്ക് ഏറെ നിർണായകമായ ലക്ഷദ്വീപുകളുടെ സംരക്ഷവും അവിടെ കേന്ദ്ര സേനകളുടെ സാന്നിധ്യവുമില്ലെങ്കിൽ നാളെ ഒരിക്കൽ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന വൈദേശിക ശക്തികൾ ഇന്ത്യയെ വെല്ലുവിളിക്കുക ഈ ദ്വീപസമൂഹങ്ങളിൽ നിന്നാകും എന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ ഏറ്റവും ക്രൂരമായ പരിണിത ഫലം അനുഭവിക്കേണ്ടി വരിക ഇന്ന് ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ ശബ്ദം ഉയർത്തുന്ന കേരളത്തിലെ ജനതയാകും എന്നതാണ് വാസ്തവം.

സ്വാതന്ത്ര്യത്തിനും മുന്നേ തന്നെ പാകിസ്ഥാന്റെ ജനയിതാവ് മുഹമ്മദലി ജിന്ന നോട്ടമിട്ട ഭൂപ്രദേശമായിരുന്നു ലക്ഷദ്വീപുകൾ. ലക്ഷദ്വീപുകൾ കൈക്കലാക്കാൻ സാധിച്ചാൽ, ഇന്ത്യയെ കിഴക്കുനിന്നും വടക്കു നിന്നും പടിഞ്ഞാറു നിന്നും തെക്കുനിന്നും ഒരേസമയം ആക്രമിക്കാനാകും എന്ന കണക്കുകൂട്ടലാകാം ഈ ദ്വീപുകളോടുള്ള ജിന്ന.യുടെ അഭിനിവേശത്തിന് കാരണം.

സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കാശ്മീരിന്റെ ഒരു പങ്ക് ഭൂഭാഗം കൈയേറി സ്വന്തമാക്കിയതാണ് ഇന്ന് നിലനിൽക്കുന്ന കാശ്മീർ പ്രശ്നത്തിന്റെ തുടക്കം . പക്ഷെ കാശ്മീർ കൈയേറ്റമായിരുന്നില്ല ഇന്ത്യൻ ഭൂഭാഗം കൈയേറാൻ പാകിസ്ഥാൻ നടത്തിയ ആദ്യ ശ്രമം. സ്വാതന്ത്ര്യ ലബ്ധിക്ക് ആഴ്ചകൾക്കുള്ളിൽ ലക്ഷദ്വീപ് ദ്വീപുസമൂഹം പിടിച്ചെടുക്കാൻ പാകിസ്ഥാൻ നടത്തിയ വിഫല ശ്രമമാണ് ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്റെ ഗൂഢ നീക്കങ്ങളുടെ ഒന്നാം ഘട്ടമായി വർത്തിച്ചത്. സർദാർ പട്ടേലിന്റെ അവസരോചിതമായ ചടുലനീക്കങ്ങളും സി പി രാമസ്വാമി എന്ന കുതന്ത്രക്കാരൻ ആ സംഭവത്തിന് മുൻപ് വെട്ടുകൊണ്ട് തിരുവിതാംകൂറിൽ നിന്നും ഓടിയ സാഹചര്യവുമാണ് പാകിസ്ഥാന്റെ നീക്കങ്ങൾ അന്നത്തെ നീക്കങ്ങളെ വിഭലമാക്കിയത് .

ലക്ഷദ്വീപ് പതിനെട്ടാം നൂറ്റാണ്ടു വരെ കോഴിക്കോട് സാമൂതിരിയുടെ ഭരണ പ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കിയതോടെ സാമൂതിരി രാജവംശം ഇല്ലായ്മ ചെയ്യപ്പെട്ടു. ബ്രിടീഷുകാർ ടിപ്പു കോളനിയാക്കിയ പ്രദേശങ്ങൾ കീഴടക്കിയതോടെ മലബാർ പ്രദേശം ടിപ്പുവിന്റെ കോളനി വാഴ്ചയിൽനിന്നും ബ്രിടീഷ് കോളനി വാഴ്ചയിലേക്ക് മാറി. പിന്നീട് തമിഴ്‌നാടിന്റെ സിംഹഭാഗവും മലബാർ പ്രദേശവും ചേർത്ത് കൊണ്ട് ബ്രിട്ടിഷുകാർ മദ്രാസ് പ്രെസിഡെൻസി എന്ന ഭരണപ്രദേശം രൂപീകരിച്ചപ്പോൾ ലക്ഷദ്വീപും അതിന്റെ ഭാഗമായി .

ഇന്ത്യ വിഭജനത്തിന്റെ മൌണ്ട് ബാറ്റൺ പ്ലാൻ ആലോചനയിൽ ഇരുന്ന സമയത്തു തന്നെ തിരുവിതാംകൂറിലെ ദിവാൻ രാമസ്വാമിയും പാകിസ്ഥാന്റെ നിയുക്ത ഭരണാധികാരികളും തമ്മിൽ തിരുവിതാംകൂർ രാജാവ് അറിയാതെ പല ഉപജാപങ്ങളും തുടങ്ങിയിരുന്നു . 1947 ജൂൺ 20 നു പാകിസ്ഥാന്റെ സംഭവ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശവും രാമസ്വാമി ജിന്നക്ക് അയച്ചിരുന്നു . ഭാഗ്യ വശാൽ 1947 ജൂലൈ 25 നു രാമസ്വാമി കെ സി എസ് മാണിയുടെ വെട്ടുകൊണ്ട് തിരുവിതാംകൂറിൽ നിന്നും പലായനം ചെയ്തു . രാമസ്വാമിയുടെ ഉപജാപങ്ങളിൽ നിന്നും മുക്തനായ തിരുവിതാംകൂർ മഹാരാജാവ് ശക്തമായ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചു .

ഓഗസ്റ്റ് 15 നു രാജ്യം വിഭജിക്കപ്പെട്ടപ്പോൾ കറാച്ചി തുറമുഖം പാകിസ്ഥാന്റെ പക്കലായി ബ്രിടീഷ് ഇന്ത്യൻ നാവികസേനയുടെ നല്ലൊരു പങ്ക് കറാച്ചിയിലാണ് നങ്കൂരമിട്ടിരുന്നത് . രാജ്യവിഭജനത്തോടെ ആ നാവിക ആസ്തികൾ പാകിസ്ഥാന്റെ സ്വന്തമായി . ആ ആസ്തികൾ ഉപയോഗിച്ച് ബലമായി ലക്ഷദ്വീപ് പിടിച്ചെടുക്കുക എളുപ്പമാകും എന്നാണ് പാകിസ്ഥാൻ കരുതിയത്. പക്ഷെ രാമസ്വാമി വെട്ടുകൊണ്ടോടിയതിനു ശേഷം തിരുവിതാംകൂറിൽ വന്ന മാറ്റം മനസിലാക്കാൻ അവർ പരാജയപ്പെട്ടിരുന്നു.

Lakshadweep

1947 ഓഗസ്റ്റ് അവസാനം പാകിസ്ഥാൻ അധികാരികളുടെ നിർദേശമനുസരിച്ചു അതീവ രഹസ്യമായി ഒരു പാക്ക് പടക്കക്കപ്പലും അനുബന്ധ സംവിധാനങ്ങളും ലക്ഷദ്വീപ് ലക്ഷ്യമാക്കി പുറപ്പെട്ടു .അതീവ രഹസ്യമായിരുന്നു പാക് നീക്കങ്ങളെങ്കിലും ഉരുക്കുമനുഷ്യൻ സർദാർ പട്ടേലിന് പാക് നീക്കങ്ങളെക്കുറിച്ചു കൃത്യമായ സൂചന കിട്ടി. ലക്ഷദ്വീപ് പിടിച്ചെടുക്കാനുള്ള പാക് ശ്രമങ്ങളെ തുരത്താൻ ഉരുക്കുമനുഷ്യൻ സർദാർ പട്ടേലിന് തുണയായി നിന്നത് ആർക്കോട്ട് സഹോദരന്മാർ എന്നറിയപ്പെട്ട ആർക്കോട്ട് രാമസ്വാമി മുതലിയാരും ആർക്കോട്ട് ലക്ഷ്മണ സ്വാമി മുതലിയാരും ആയിരുന്നു . അവരാണ് സർദാർ പട്ടേലിന് വേണ്ടി ലക്ഷദ്വീപിന്‌ വേണ്ടിയുള്ള സൈനിക നീക്കങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തിച്ചത്.

പാക് നാവിക വ്യൂഹത്തിനു ലക്ഷ ദ്വീപിലെത്താൻ രണ്ടു ദിവസം എങ്കിലും എടുക്കുമെന്ന് മനസിലാക്കിയ ഉരുക്കുമനുഷ്യൻ, തിരുവിതാംകൂർ മഹാരാജാവിനെ നേരിട്ട് ബന്ധപ്പെട്ടു കാര്യങ്ങളുടെ ഗൗരവം മനസിലാക്കിച്ചു . അടിയന്തിരമായി തിരുവിതാംകൂർ പോലീസിനെ അയച്ചു ലക്ഷദ്വീപിൽ ഇന്ത്യൻ പതാക ഉയർത്തിയില്ലെങ്കിൽ ഉണ്ടാകുന്ന ഭീകരാവസ്ഥ മഹാരാജാവിനു ബോധ്യപ്പെട്ടു. രാമസ്വാമി എന്ന ദുരാത്മാവിൽ നിന്നും മോചിതനായിരുന്ന മഹാരാജാവ് ഉടനെ തന്നെ അടിയന്തിര നിർദേശം നൽകി തിരുവിതാംകൂർ പോലീസിനെ ലക്ഷദ്വീപിലയച്ചു ദ്വീപുക ളിൽ എല്ലാം ഇന്ത്യൻ പതാക നാട്ടി. തിരുവിതാംകൂറിന്റ പക്കലുണ്ടായിരുന്ന പരിമിതമായ സൈന്യ ബലത്തെയും ഉടൻ തന്നെ മഹാരാജാവ് ലക്ഷദ്വീപിലേക്കയച്ചു. ഒരെതിർപ്പുമില്ലാതെ ലക്ഷദ്വീപ് പിടിച്ചടക്കാൻ വന്ന പാക് കപ്പലുകൾ കണ്ടത് ലക്ഷദ്വീപുകളിൽ പാറിക്കളിക്കുന്ന ഇന്ത്യൻ പതാകയും അവിടെ നിലയുറപ്പിച്ചിരുന്നു സൈനികരെയുമാണ്.ഇളിഭ്യരായി മടങ്ങിപോവുക മാത്രമായിരുന്നു അവരുടെ മുൻപിലുള്ള ഒരേ ഒരു പോംവഴി. നായ ചന്തക്കുപോയി വന്നത് പോലെ പോലെ പടക്കപ്പലുകൾ ലക്ഷദ്വീപ് കടലിൽ ഒരു വട്ടം ചുറ്റി കറാച്ചിയിലേക്ക് തിരിച്ചു പോയി എന്നുമാണ് ചരിത്രം.

ഐതീഹ്യങ്ങളിലെ ദ്വീപ്

ലക്ഷദ്വീപ്​ കൈനീട്ടുന്നു, മലയാളക്കരയിലേക്ക്​... 'ഈ വിഷമസന്ധിയിൽ  നിങ്ങളല്ലാതെ മറ്റാരുമില്ല ഞങ്ങൾക്ക്​ തുണ...' | A letter from Lakshadweep to  Kerala | Madhyamam

ലക്ഷദ്വീപിന്റെ ആദ്യകാല ചരിത്രം അലിഖിതമാണ്. വിവിധ ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ദ്വീപുകളുടെ ചരിത്രം പറയുന്നത്. കേരളത്തിലെ അവസാന രാജാവായ ചേരാമൻ പെരുമാളിന്റെ കാലഘട്ടത്തിലാണ് ഈ ദ്വീപുകളിലെൽ ആദ്യം മനുഷ്യർ താമസം തുടങ്ങുന്നതെന്നാണ് പ്രദേശ വാസികൾ വിശ്വസിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം, ചില അറബ് വ്യാപാരികളുടെ നിർദേശപ്രകാരം, അദ്ദേഹം തന്റെ തലസ്ഥാനമായ ക്രാങ്കനൂരിൽ നിന്ന്, (ഇന്നത്തെ കൊടുങ്ങല്ലൂർ) മക്കയിലേക്ക് പോയി. മുഴുവൻ ദ്വീപുകളും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തതിനുശേഷവും പരമാധികാരം ചിറലിലെ ഹിന്ദു രാജാവിന്റെ കൈകളിൽ തന്നെയായിരുന്നു. 1799 ലെ സെരിംഗപട്ടം യുദ്ധത്തിനുശേഷം ദ്വീപുകൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കൂട്ടിച്ചേർക്കുകയും മംഗലാപുരത്ത് നിന്ന് ഭരണം നടത്തുകയും ചെയ്തു. 1847-ൽ ആൻ‌ഡ്രോട്ട് ദ്വീപിൽ ശക്തമായ ചുഴലിക്കാറ്റ് വീശുകയും ചിറക്കലിലെ രാജാ ദ്വീപ് സന്ദർശിക്കാൻ തീരുമാനിക്കുകയും ചെയ്തു.

നാശനഷ്ടങ്ങൾക്കും ദുരിതാശ്വാസ വിതരണത്തിനും. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ സർ വില്യം റോബിൻസൺ അദ്ദേഹത്തോടൊപ്പം സന്നദ്ധരായി. ആൻഡ്രോട്ടിലെത്തിയപ്പോൾ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ രാജയ്ക്ക് ബുദ്ധിമുട്ടായി. സർ വില്യം പിന്നീട് വായ്പയുടെ രൂപത്തിൽ രാജയുടെ സഹായം വാഗ്ദാനം ചെയ്തു. ഇത് അംഗീകരിച്ചു. ഈ ക്രമീകരണം ഏകദേശം നാല് വർഷത്തോളം തുടർന്നെങ്കിലും ഇം​ഗ്ലീഷുകാർ വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതോടെ രാജാവ് പ്രതിസന്ധിയിലായി.

തനിക്ക് തുക തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ രാജാവ്, 1854 ൽ ശേഷിക്കുന്ന ദ്വീപുകളെല്ലാം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അഡ്മിനിസ്ട്രേഷനായി കൈമാറി. ബ്രിട്ടീഷ് ഭരണം വന്നു. 1947 ഓഗസ്റ്റിൽ ഇന്ത്യ സ്വതന്ത്രമായതിനുശേഷം ലക്കാഡിവ്, മിനിക്കോയ്, അമിനിഡിവി ദ്വീപുകൾ എന്നറിയപ്പെടുന്ന ലക്ഷദ്വീപ് ഇന്ത്യയുമായി ലയിപ്പിച്ച ശേഷം 1956 ൽ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുകയും 1973 ൽ ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

ഭരണപരിഷ്കാരങ്ങളോട് മുഖം തിരിച്ച് ലക്ഷദ്വീപ് ജനത

കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് നിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങൾ പാസാക്കുന്നു എന്നതാണ് ഇപ്പോൾ ദ്വീപുകളിലെ പ്രതിഷേധത്തിന് കാരണമായി പറയുന്നത്. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ അസുഖബാധിതനായി മരിച്ചതോടെയാണ് മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുൽ കെ.പട്ടേലിനെ അഡ്മിനിസ്ട്രേറ്ററാക്കിയത്. അദ്ദേഹം ചുമതലയേറ്റതോടെ കലക്ടറെ മാറ്റി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്നതാണ ആരോപണം. ദ്വീപിലേക്കു പോകുന്നവർക്കു കൊച്ചിയിൽ നിരീക്ഷണവും ടെസ്റ്റും നിർബന്ധമാക്കിയിരുന്നു. ദ്വീപിലെത്തിയാലും 7 ദിവസം ക്വാറന്റീൻ നിർബന്ധമായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ഇതെല്ലാം ലംഘിച്ച് ടൂറിസ്റ്റുകളെ കൊണ്ടുവന്നതോടെ ദ്വീപ് കോവിഡിന്റെ പിടിയിലായി. ആശുപത്രി സൗകര്യങ്ങൾ കുറവുള്ള ദ്വീപിൽ കുടുതൽ പേർ രോഗബാധിതരായതോടെ ജനങ്ങൾ ദുരിതത്തിലായി.

Lakshadweep: പുതിയ അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപിൽ നിന്നും പ്രതിഷേധം  ഉയരുന്നത് എന്തുകൊണ്ട്? - what is happening in lakshadweep and who is  administrator praful patel ...

മുൻ അഡ്മിനിസ്ട്രേറ്റർ ജനപ്രതിനിധികളോട് ആലോചിച്ചാണ് എല്ലാ തീരുമാനവും എടുത്തിരുന്നത്. എന്നാൽ, പുതിയ അഡ്മിനിസ്ട്രേറ്റർ ആരോടും ആലോചിക്കാതെ നിയമങ്ങൾ അടിച്ചേൽപിക്കാൻ തുടങ്ങിയതായി ദ്വീപ് നിവാസികൾ പറയുന്നു. ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന പലരെയും പിരിച്ചുവിട്ടു. തീരദേശ സംരക്ഷണത്തിന്റെ പേരിൽ മത്സത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു. മദ്യമില്ലാതിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ മദ്യമെത്തിച്ചു. സ്കൂളിലെ വിദ്യാർഥികളുടെ മെനുവിൽനിന്ന് മാംസാഹാരം ഒഴിവാക്കി. പ്രതിഷേധിച്ചവരെ ജയിലിലടച്ചു. കന്നുകാലി വളർത്തലിനു നിയന്ത്രണം ഏർപ്പെടുത്തി. ഗുണ്ടാ ആക്ട് കൊണ്ടുവരാൻ ശ്രമം നടക്കുന്നു എന്നിവയാണ് ജനങ്ങളുടെ ആരോപണങ്ങൾ. അതേസമയം, ദ്വീപുകളുടെ സുരക്ഷയും ടൂറിസത്തിന്റെ സാധ്യതയും മുന്നിൽ കണ്ടുള്ള പരിഷ്കരണങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

ഏറ്റവുമടുത്ത് കേരളം

കേരളത്തിൽനിന്ന് ലക്ഷദ്വീപിലെ കൽപേനി ദ്വീപിലേക്കുള്ള ദൂരം 287 കിലോമീറ്റർ മാത്രമാണ്. തലസ്ഥാനമായ കവരത്തിയിലേക്ക് 404 കിലോമീറ്ററും. ആകെ ചെറുതും വലുതുമായി 36 ദ്വീപുകൾ. അതിൽ ജനവാസമുള്ളവ 10 എണ്ണം മാത്രം. 98 ശതമാനവും മുസ്‌ലിം ജനത. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലക്ഷദ്വീപ് ഭരണകൂടം അടിച്ചേൽപിച്ചതോടെയാണ് ജനങ്ങളുടെ സമാധാനം തകർന്നതെന്നു ദ്വീപ് നിവാസികൾ പറയുന്നു. അവരുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ലക്ഷദ്വീപ് ഭരണകൂടം നടത്തുന്നതെന്നും ആരോപണം ഉയരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close