
കറാച്ചി: തിങ്കളാഴ്ച കറാച്ചിയിലെ പാക്കിസ്ഥാന് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തില്‍ നാല് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഒന്പതുപേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണകാരികള്ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ ആക്രമണം നടത്തിയവരില്‍ നാലുപേരും മരിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിലെ വ്യാപാരങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ലെന്നു മാനേജിങ് ഡയറക്ടര്‍ ഫരൂഖ് ഖാന് പറഞ്ഞു. അക്രമികള്‍ ഗണ്യമായ അളവില്‍ വെടിക്കോപ്പുകളും ഗ്രനേഡുകളും കൈവശം വച്ചിരുന്നു എന്ന് തീവ്രവാദ വിരുദ്ധവകുപ്പ് ഉദ്യോഗസ്ഥനും പറഞ്ഞിട്ടുണ്ട്.
തീവ്രവാദികള്ക്കുപുറമെ ബെലൂചിസ്ഥാന്,സിന്ധ് പ്രവിശ്യകളിലെ വിഘടനവാദികളുമായും പാക്കിസ്ഥാന് പോരാടേണ്ടി വരാറുണ്ട്. 2018ലെ ചൈനീസ് കോണ്‍സുലേറ്റിനെതിരായ ആക്രമണത്തിന് പിന്നില്‍ വിഘടനവാദികളായിരുന്നു. ഈ മാസം മൂന്നിടത്താണ് വിഘടനവാദികള്‍ ഒരേ ദിവസം ആക്രമണം നടത്തിയത്.