പാക്കിസ്ഥാന് യുദ്ധക്കപ്പല്‍ നല്കി ചൈന; മൂന്നെണ്ണം കൂടി നല്‍കും

ബീജിങ്: ഇന്ത്യ- പാക് പ്രശ്നം ചൈന മുതലെടുക്കുകയാണ്. ഇന്ത്യ, യുഎസ്, ജപ്പാന് എന്നിങ്ങനെ രാജ്യങ്ങളുമായി സംഘര്‍ഷം നിലനില്‍ക്കേ പാക്കിസ്ഥാനെ സഹായിക്കാനുള്ള തിരക്കിലാണ് ചൈന. പാക്കിസ്ഥാന് നാവികസേനയ്ക്കായി ചൈന അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന യുദ്ധക്കപ്പല്‍ നിര്മ്മിച്ചുനല്കി. എല്ലാ സഖ്യകക്ഷികളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ചൈന. പാക്കിസ്ഥാന് വേണ്ടി നാലു നൂതന നാവിക യുദ്ധക്കപ്പലുകളാണ് നിര്‍മ്മിച്ചു നല്‍കുക ഇതില്‍ ആദ്യത്തേതാണ് നീറ്റിലിറക്കിയത്. ആദ്യത്തെ യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് ഞായറാഴ്ച നടന്നു.
ഏറ്റവും പുതിയ കരയിലേക്കും വായുവിലേക്കും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ശേഷിയുള്ള കോംബാറ്റ് മാനേജുമെന്റ് സിസ്റ്റം, സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ടൈപ്പ് 054 ക്ലാസ് പാക്കിസ്ഥാന് നേവിയുടെ മെച്ചപ്പെട്ട ഒന്നായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍ രണ്ട് ടൈപ്പ് 054 എ/പി ഫ്രിഗേറ്റുകള്‍ വാങ്ങുന്നതിനായി പാക്കിസ്ഥാന് ചൈന ഷിപ്പ് ബില്‍ഡിങ് ട്രേഡിംഗ് കമ്പനി ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടിരുന്നു. പ്രധാന ആയുധ ഉടമ്പടിയില്‍ സഖ്യ കക്ഷികളായ ചൈന പാക്കിസ്ഥാന് നാവിക സേനയ്ക്കായി നാലു നൂതന കപ്പലുകള്‍ നിര്‍മ്മിക്കുമെന്നായിരുന്നു. ഇടപാടിന്റെ നിബന്ധനകളും കപ്പലുകളുടെ വിലയും വെളിപ്പെടുത്തിയിട്ടില്ല.