INDIANEWS

പാക്‌സൈനികന്റെ ഖബര്‍ പുതുക്കിപ്പണിത് ഇന്ത്യന്‍ സൈന്യം


ശ്രീനഗര്‍: ജമ്മുകശ്മീരിലെ നൗഗാം സെക്ടറില്‍ വെടിയേറ്റ് മരിച്ച പാക് സൈനിക ഉദ്യോഗസ്ഥന്റെ ശവകുടീരം പുതുക്കിപ്പണിഞ്ഞ് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം. ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിലെ ചിനാല്‍ കോര്‍പ്‌സാണ് അയല്‍രാജ്യത്തെ സൈനികന്‍ മരണാനന്ത ആദരം നല്‍കിയിരിക്കുന്നത്.1972 മേയ് അഞ്ചിനുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാക് മേജര്‍ മുഹമ്മദ് ഷബീര്‍ഖാന്റെ ഖബറിടമാണ് ചുറ്റുവേലി ഉള്‍പ്പടെ കെട്ടി ഇന്ത്യന്‍ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രം ചിനാല്‍ കോര്‍പ്‌സ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.പാകിസ്താനിലെ ഉന്നത സൈനിക ബഹുമതികള്‍ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീര്‍ഖാന്‍. നൗഗാം സെക്ടറിലെ അതിര്‍ത്തി നിയന്ത്രണ രേഖയിലുണ്ടായ വെടിവെപ്പില്‍ അദ്ദേഹം കൊല്ലപ്പെട്ടു. എന്നാല്‍ മേജറുടെ മൃതദേഹം ഏറ്റെടുക്കാന്‍ പാകിസ്താന്‍ തയാറായില്ല. തുടര്‍ന്ന് നൗഗാമില്‍ തന്നെ സൈനിക ബഹുമതിയോടെ ിന്ത്യന്‍ സൈന്യം മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മണ്ണുമൂടിയ ഖബര്‍ ചിനാര്‍ കോര്‍പ്‌സ് പുതുക്കിപണിയുകയും പാക് വിശ്വാസപ്രകാരമുള്ള പച്ചപട്ട് വിരിച്ച് മോടികൂട്ടുകയും ചെയ്തു.ഇന്ത്യന്‍ സൈന്യം രാജയത്തിന്റെ പാരമ്പര്യവും ധാര്‍മ്മികതയും ഉയര്‍ത്തുന്നു. രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിക്കുന്നവര്‍ ബഹുമാനവും ആദരവും അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സൈന്യം വിശ്വാസങ്ങളിലൂന്നി നിലകൊള്ളുന്നുവെന്നും ഖബറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിനാര്‍ കോര്‍പ്‌സ് ട്വീറ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close