Breaking NewsWORLD

പാക് യാത്രാവിമാനം തകര്‍ന്നു വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കറാച്ചി: പാക്കിസ്ഥാന്‍ വിമാനം തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനമാണ് കറാച്ചിയിലെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലാഹോറില്‍ നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണത്. 99 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.അപകടസ്ഥലത്ത് നിന്ന് അറുപതോളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണത് ജനവാസ കേന്ദ്രത്തിലായതിനാല്‍ മൃതദേഹങ്ങള്‍ പ്രദേശവാസികളുടേതാണോ യാത്രക്കാരുടേതാണോയെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് പാക് സിന്ധ് പ്രവിശ്യ ആരോഗ്യമന്ത്രി പറഞ്ഞു.വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തിന് മുകളിലാണ് സ്ഫോടനം ഉണ്ടായത്. വിമാനം കെട്ടിടത്തിലേക്ക് പതിച്ച് ഒരു സെക്കന്‍ഡിനുള്ളില്‍ അന്തരീക്ഷം മുഴുവന്‍ കറുത്ത പുക ഉയരുന്നത് വീഡിയോയില്‍ കാണാം.

Tags
Show More

Related Articles

Back to top button
Close