KERALANEWS

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് എല്‍ഡിഎഫ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ പറഞ്ഞു.2021ല്‍ 35 ദിവസത്തിനുള്ളില്‍ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും ഇതേനിരക്കില്‍ വില വര്‍ദ്ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ദ്ധനവ് കുടുംബ ബജറ്റ് തകര്‍ക്കും.ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരള ജനത മുന്നോട്ടുവരണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close