KERALANEWS

പാചക വാതക സബ്‌സിഡി നിലച്ചിട്ട്‌ അഞ്ചു മാസം

കൊച്ചി:പാചക വാതക സബ്‌സിഡി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്താതായിട്ട് അഞ്ചു മാസം കഴിഞ്ഞു. പാചക വാതകത്തിന് സബ്‌സിഡി ലഭിക്കുന്നതിനും ഇല്ലാത്തതിനും നിലവില്‍ ഈടാക്കുന്നത് ഒരേ തുകയാണ്.ഇന്ത്യയില്‍ പാചക വാതകത്തിന് വില നിശ്ചയിക്കുന്നത് ഇറക്കുമതി, അന്താരാഷ്ട്ര വിപണി വില, കടത്തുകൂലി, ഇന്‍ഷുറന്‍സ്, തുറമുഖക്കൂലി, കസ്റ്റംസ്ഡ്യൂട്ടി, ബോട്ടിംഗ് ചാര്‍ജ്ജ്, ഡീസല്‍ കമ്മീഷന്‍ ജി.എസ്.ടി. എന്നിവയെല്ലാം കണക്കാക്കിയതിനു ശേഷമാണ്.ഈ ഘടകങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ സംഭവിക്കുന്ന വ്യത്യാസം പാചക വാതക വിലയില്‍ ബാധകമാകും.

അന്താരാഷ്ട്ര വില ഉയര്‍ന്നാലും രൂപയുടെ വില ഇടിഞ്ഞാലും ഇത് വിലയെ നേരിട്ടു ബാധിക്കും. ഇതിനാല്‍ എണ്ണകമ്പനികള്‍ ഓരോ മാസത്തിന്റേയും തുടക്കത്തില്‍ പാചക വാതകങ്ങള്‍ക്കു വില നിശ്ചയിക്കും. ഇത് ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. അതിനെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സബ്‌സിഡി തുക നിശ്ചയിക്കുക.ജൂണ്‍ മുതല്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകവില മാറ്റമില്ലാതെ തുടരുകയാണ്. സബ്‌സിഡി അനുവദിച്ചിട്ടില്ലാത്ത പാചക വാതക വിലയും ഇതേ നിരക്കിലേക്കെത്തിയതോടെ ആണ് സബ്‌സിഡി തുക പൂജ്യത്തിലേക്കെത്തിയത്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി.) പദ്ധതിയനുസരിച്ചാണ് സബ്‌സിഡി തുക പൂജ്യത്തിലെത്തിയതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ സിലിഡറിന്റെ വില ഏപ്രിലില്‍ കുറഞ്ഞിരുന്നു. ഇതോടെ ഫെബ്രുവരിയില്‍ സിലിന്‍ഡര്‍ വില 850 രുപയിലേക്കെത്തി. നിലവില്‍ 601 രൂപയാണ് ഒരു സിലിന്‍ഡറിന് ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close